ആലപ്പുഴ: ചേര്‍ത്തലയില്‍ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകര്‍ത്തു. വരാനാട് എസ്.എന്‍.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ വരാനാട് സ്വദേശികളായ നാലുപേരെ ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നുപേരും എസ്.എന്‍.ഡി.പി പ്രവര്‍ത്തകരാണെന്നു പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് അക്രമം. രാത്രിയില്‍ ഗുരുമന്ദിരത്തില്‍ ചടങ്ങ് നടക്കുന്നതിനിടെ ക്രിസ്മസ് കരോള്‍ കഴിഞ്ഞെത്തിയ നാലംഗ സംഘം ഇവിടെയെത്തി. ഇതിനിടെ ഇവരും ഗുരുമന്ദിരം ഭാരവാഹികളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. വാക്കുതര്‍ക്കം പിന്നീട് സംഘര്‍ഷത്തിലെത്തി. ഇതിനു ശേഷം മടങ്ങിയ നാല്‍വര്‍ സംഘം വീണ്ടും തിരിച്ചെത്തി ഗുരുമന്ദിരം തകര്‍ക്കുകയായിരുന്നു. ഗുരുമന്ദിരം തകര്‍ത്തതിനു പിന്നില്‍ വ്യക്തിപരമായ തര്‍ക്കമാണെന്നും മദ്യലഹരിയിലാണ് ആക്രമണമെന്നും പോലീസ് വ്യക്തമാക്കി. നാലുപേരെയും ചോദ്യം ചെയ്തുവരികയാണ്.