NEWS

അമിത് ഷായുടെ പ്രതികരണത്തിനും രക്ഷിക്കാൻ ആയില്ല ,അർണാബ് ജയിലിൽ തുടരും

റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസാമിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ആദ്യം പ്രതികരണവുമായി എത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് .മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളി എന്നാണ് അമിത് ഷാ അര്ണാബിന്റെ അറസ്റ്റിനെ വ്യാഖ്യാനിച്ചത് .ബിജെപി സംഭവത്തെ അപലപിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു .

ഇപ്പോഴിതാ റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ അർണാബ് ഗോസാമിയ്ക്ക് ജാമ്യമില്ല എന്ന വാർത്തയുമെത്തുന്നു .കീഴ്‌ക്കോടതിയെ സമീപിക്കാം എന്നും നാല് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും മുംബൈ ഹൈക്കോടതി വ്യക്തമാക്കി .

Signature-ad

ഇതിനു പിന്നാലെ അർണാബ് അലിബാഗിലെ സെഷൻസ് കോടതിയെ സമീപിച്ചു .കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട അർണാബ് ഈ മാസം 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ് .

അതേസമയം അർണാബിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവർണറുടെ ഭാഗത്ത് നിന്ന് ചില ഇടപെടലുകൾ ഉണ്ടായി .ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖുമായി ഭഗത് സിങ് കോശിയാരി സംസാരിച്ചു .അർണാബിനെ കുടംബത്തെ കാണാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട ഗവർണർ ജയിലിലെ സൗകര്യങ്ങളിൽ ആശങ്ക അറിയിച്ചു .കസ്റ്റഡിയിലിരിക്കെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് അർണാബിനെ അലിബാഗിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് തലോജ ജയിലിലേയ്ക്ക് മാറ്റി.

Back to top button
error: