കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ സെന്റ് മേരിസ് കത്തീഡ്രല്‍ ബസലിക്ക പള്ളിയുടെ അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പൂതവേലിനെ വിമതവിഭാഗം തടഞ്ഞു. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് തടഞ്ഞത്. ആന്റണി പൂതവേലിനെ കുര്‍ബാന അര്‍പ്പിക്കാന്‍ അനുവദിച്ചില്ല. കുര്‍ബാന അര്‍പ്പിക്കാതെ അദ്ദേഹം മടങ്ങി.
അതേസമയം, എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന പ്രതിഷേധത്തിന് എതിരെ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നല്കിയ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. മറുപടി നല്കാന് സാവകാശം വേണമെന്ന് പ്രതിഷേധക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
പോലീസിനെ ഉപയോഗിച്ച് പള്ളിയിലും ബിഷപ്പ് ആസ്ഥാനത്തും വൈദികരെയും വിശ്വാസികളെയും തടയുകയാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പള്ളിയില്‍ കുര്‍ബാന സമയം പോലീസ് കയറുന്നത് ഒഴിവാക്കണമെന്നും അല്മായ മുന്നേറ്റം സെക്രട്ടറി കോടതിയെ അറിയിച്ചു.