CultureLIFELife Style

അൽപം സമയം മാത്രം മാറ്റിവയ്ക്കൂ; മുൻകോപക്കാരായ കുട്ടികളെ മെരുക്കാം, ഈസിയായി

കുട്ടികളുള്ള മിക്ക വീടുകളിലും നിരന്തരം കേൾക്കുന്ന പരാതിയാണ്, അവൻ/അവൾ വലിയ ദേഷ്യക്കാരാണെന്ന്. വീട്ടിലെ അന്തരീക്ഷം തന്നെയാണ് കുട്ടികളെ ഈ അവസ്ഥയിലേക്കെത്തിക്കുന്നതെന്ന് പലപ്പോഴും മാതാപിതാക്കള്‍ മനസിലാക്കാതെ പോകുന്നു. പകരം കുട്ടികളെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്നു. അല്‍പമൊന്ന് ശ്രദ്ധിച്ചാൽ നമ്മുക്ക് കുട്ടികളെ തിരികെ അവരുടേതായ ജീവിതത്തിലേക്കു നയിക്കാനാകും. പലവിധ സമ്മര്‍ദ്ദങ്ങളേറ്റ് വളരുന്ന കുട്ടികളെ മനസ്സിലാക്കാനും ഇടപെടാനും രക്ഷിതാക്കള്‍ തയ്യാറാകുമ്പോഴാണ് അവരില്‍ നിന്നും നാം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തിരിച്ച് ലഭിക്കുകയുള്ളു. പഠന കാര്യങ്ങളെക്കുറിച്ചു മാത്രം അറിയുവാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ കുട്ടികളുടെ താല്‍പര്യങ്ങളും അവര്‍ കടന്നുപോകുന്ന വളര്‍ച്ചാഘട്ടവും അടുത്തറിയാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ആവശ്യങ്ങളും മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം എന്ന് സാരം.

കുട്ടികള്‍ക്കായി സമയം മാറ്റിവെയ്ക്കാം

Signature-ad

കുട്ടിയുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റത്തിനു കാരണം പലപ്പോഴും ചില മാതാപിതാക്കള്‍ അന്വേഷിക്കാറില്ല. അവരുടെ തിരക്കേറിയ ജീവിതം തന്നെയാണ് ഇതിന് കാരണം. എന്നാല്‍, പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ ഇത് ഇടയാക്കുന്നു. മറ്റു കുട്ടികളുമാ യോ അധ്യാപകരുമായോ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് സ്നേഹത്തോടെ ചോദിച്ചറിയണം. കുട്ടിയുടെ മനസ്സിനെ അത് വേദനിപ്പിച്ചു എങ്കിൽഅ വരെ സമാധാനിപ്പിക്കുക. സന്തോഷകരമായ അന്തരീക്ഷം കുടുംബത്തില്‍ രൂപപ്പെടുത്തിയെടുക്കാന്‍ മാതാപിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. തങ്ങള്‍ക്കു വേണ്ട സ്നേഹവും സുരക്ഷിതത്വവും കരുതലും വീടുകളില്‍ നിന്നും ലഭിക്കുന്നുവെന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകണം. മാതാപിതാക്കള്‍ എന്നും കുട്ടികള്‍ക്കു താങ്ങും തണലും മാര്‍ഗനിര്‍ദേശികളുമായിരിക്കണം. കുട്ടികള്‍ക്കുവേണ്ട വാത്സല്യം നല്‍കിയതുകൊണ്ടു മാത്രംഅവര്‍ തൃപ്തരാകില്ല. കുടുംബത്തില്‍ മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധം കുടുംബാന്തരീക്ഷത്തിലെ പ്രധാന ഘടകമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലെങ്കില്‍ അതു കുട്ടികളുടെ സ്വഭാവത്തെ ബാധിക്കും. തകര്‍ന്ന കുടുംബ പശ്ചാത്തലമുള്ള കുട്ടികള്‍ക്ക് പല സ്വഭാവ വൈകല്യങ്ങളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പലപ്പോഴും സന്തോഷം കണ്ടെത്താനുള്ള വഴികളിലേക്ക് കുട്ടികളെപ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളാണ് കുട്ടികളില്‍ ലഹരിയുടെ ഉപയോഗത്തിന് പോലും വഴിതെളിയിക്കുക. കുട്ടികളില്‍ സന്തോഷം വരുത്താന്‍ എന്നും സമ്മാനങ്ങള്‍ വാങ്ങി കൊടുക്കേണ്ട കാര്യമില്ല.

നല്‍കാം ആത്മവിശ്വാസവും പരിഗണനയും

വീടുകളില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്കു നല്‍കുന്ന സ്നേഹവും പരിഗണനയുമാണ് അവര്‍ക്കു കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം. കുട്ടികളെ .ശ്രദ്ധിക്കുകയെന്നാല്‍ എപ്പോഴും അവരുടെ ആക്ട്വിറ്റീസ് നിരീക്ഷിക്കുകയെന്നതല്ല. അവര്‍ക്ക് പറയാനുള്ളത് ശ്രദ്ധാപൂര്‍വ്വം എപ്പോഴും കേള്‍ക്കാനും ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കാനും മാതാപിതാക്കള്‍ തയ്യാറാകുക. തങ്ങളുടെ അഭിപ്രായം അച്ഛമ്മമാര്‍ കേള്‍ക്കുന്നുണ്ടെന്നത് തുറന്നുപറയാനുള്ള സാഹചര്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കും. സഹാനുഭൂതി, ദയ എന്നിവ വേണ്ട സാഹചര്യത്തില്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ അച്ഛനമ്മമാര്‍ തയാറാകണം. അത് അവന് ആത്മവിശ്വാസം നല്‍കും. കുട്ടികളുമായി മാന്യവും മാതൃകാപരവുമായി വേണം ആശയവിനിമയം നടത്താന്‍. ഒരിക്കളും ഭീഷണിയുടെ പാത തിരഞ്ഞെടുക്കരുത്. മാതാപിതാക്കള്‍ എന്നും എപ്പോഴും കുട്ടികളുടെ കൂട്ടുകാരായിരിക്കാന്‍ ശ്രദ്ധിക്കണം. എന്തിനും ഏതിനും മറ്റുള്ളവരുമായി ബന്ധപ്പെടുത്തിയാണ് ഇവര്‍ കുട്ടികളെ ശകാരിക്കുക. ‘അവനെ കണ്ട് പഠിക്ക് ‘ എന്ന രീതിയിലുള്ള സംസാരം കുട്ടികളെ മാനസികമായി തളര്‍ത്തുന്നു. അവരില്‍ ആത്മവിശ്വാസം വളര്‍ത്തുകയാണ് വേണ്ടത്. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയാല്‍ അവര്‍ പഠനത്തില്‍ മിടുക്കാരാകും.

Back to top button
error: