അവിഹിത ബന്ധം ആരോപിച്ച് പൊലീസ് കോണ്‍സ്റ്റബിളിനെ രണ്ടാം ഭാര്യ ജനമധ്യത്തില്‍വച്ച് തല്ലി അവശനാക്കി. വെള്ളിയാഴ്ച രാവിലെ പാര്‍ക്കില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. കാണ്‍പൂരില്‍ നൌബാസ്റ്റ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിൾ ദുര്‍ഗേഷ് സോങ്കറിനാണ് രണ്ടാം ഭാര്യയില്‍ നിന്ന് ക്രൂര മര്‍ദ്ദനം ഏറ്റത്. സംഭവം കണ്ടുനിന്ന ആളുകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
കലി തീരുവോളം മര്‍ദ്ദിച്ചശേഷം കോണ്‍സ്റ്റബിൾ ധരിച്ചിരുന്ന വസത്രമടക്കം യുവതി വലിച്ചുകീറി. ഇതിനിടെ, എന്തിനാണ് ഇങ്ങനെ തല്ലുന്നതെന്ന് തിരക്കിയ ആളുകളോട് വിവാഹ ബന്ധത്തിന് പുറമേ മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധം പുലര്‍ത്തിയതിനാണ് തല്ലുന്നതെന്ന് വിശദമാക്കിയ ശേഷം യുവതി അടി തുടരുകയായിരുന്നു.
അവിഹിത ബന്ധം പുലര്‍ത്തിയെന്ന ദുര്‍ഗേഷ് സോങ്കറിന്റെ ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ അടുത്തിടെ ഇയാളെ സേനയില്‍ നിന്ന് പുറത്താക്കി. ആദ്യ ഭാര്യയുണ്ടെന്ന വിവരം മറച്ചുവച്ചായിരുന്നു ദുര്‍ഗേഷ് രണ്ടാം വിവാഹം കഴിച്ചത്. തുടര്‍ന്ന് ഇവർ രണ്ടു പേരെയും കൂടാതെ മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചതാണ് രണ്ടാം ഭാര്യയെ കുപിതയാക്കിയത്. പുറത്ത് വന്ന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.