തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ തൃഷ നായികയാകുന്ന ചിത്രമാണ് ‘രാംഗി’. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാംഗി’ സംവിധാനം ചെയ്യുന്നത്. പലകുറി റിലീസ് നീണ്ടുപോയ ഒരു ചിത്രമാണ് ‘രാംഗി’. മലയാളിയായ അനശ്വര രാജനും അഭിനയിക്കുന്ന ചിത്രമായ ‘രാംഗി’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
ഡിസംബര്‍ 30ന് ആണ് റിലീസ്. പ്രമുഖ സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്‍ക്കാണ് എം ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ‘രാംഗി’യെന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സി സത്യയാണ്.
She’s coming…! 🤩@trishtrashers starrer 🌟 #RAANGI 😎💥 is releasing on DEC 30, 2022 at the cinemas near you! 📽️#RaangiFromDec30 ✨
🎬 @Saravanan16713
📝 @ARMurugadoss
🎶 @CSathyaOfficial
🤝🏻 @gkmtamilkumaran
🪙 @LycaProductions #Subaskaranpic.twitter.com/g15z5asbmw— Ramesh Bala (@rameshlaus) December 15, 2022
തൃഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘പൊന്നിയിൻ സെല്‍വൻ’ ആണ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‍നം സംവിധാനം ചെയ്‍ത ‘പൊന്നിയിൻ സെല്‍വൻ’ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ചോഴ രാജകുമാരിയായ ‘കുന്ദവൈ’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ തൃഷ അവതരിപ്പിച്ചിരുന്നത്.
തൃഷയ്‍ക്ക് പുറമേ വിക്രം , ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിവര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ‘ആദിത്യ കരികാലന്‍’ എന്ന കഥാപാത്രത്തെ വിക്രം അവതരിപ്പിച്ചു. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും കലാ സംവിധാനവും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും നിര്‍വഹിച്ചു.