CrimeNEWS

വിവാഹാലോചന തള്ളിയ വനിതാ ഡോക്ടറെ സംഘമായെത്തി തട്ടികൊണ്ടുപോയി യുവാവി​ന്റെ പ്രതികാരം; പൊലീസ് ഇടപെട്ടതോടെ അക്രമികൾ ഏഴ് മണിക്കൂറിന് ശേഷം യുവതിയെ മോചിപ്പിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ വീട്ടിൽ അതിക്രമിച്ചുകയറി വനിതാ ഡോക്ടറായ ഇരുപത്തിനാലുകാരിയെ നൂറോളം വരുന്ന സംഘം തട്ടിക്കൊണ്ടുപോയി. വിവാഹാലോചന തള്ളിയതിൽ യുവാവിന്‍റെ പ്രതികാരമായിരുന്നു ആക്രമണവും തട്ടികൊണ്ടുപോകലുമെന്നാണ് ആക്രമണത്തിന് ഇരയായ കുടുംബം പറഞ്ഞത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ യുവതിയെ വിട്ടയക്കുകയായിരുന്നു.

Signature-ad

സംഭവം ഇങ്ങനെ: തെലങ്കാനയിലെ രംഗ റെഡ്ഢി ജില്ലയിലെ ആദിബട്ട്ലയിലാണ് സംഭവം നടന്നത്. വീട്ടിലേക്ക് ഇരച്ചു കയറിയ നൂറോളം പേർ വരുന്ന സംഘമാണ് വീട് തല്ലിതകർത്ത് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയത്. ഇരുപത്തിനാലുകാരിയായ വൈശാലി എന്ന വനിതാ ഡോക്ടറെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ അക്രമികൾ ബന്ധുക്കളെ മർദ്ദിക്കുകയും വീടും കാറും അടിച്ചു തകർക്കുകയും ചെയ്തു. വിവാഹാലോചന നിരസിച്ചതിനെ പ്രതികാരമായാണ് തട്ടിക്കൊണ്ടുപോകലെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെ അക്രമികൾ യുവതിയെ മോചിപ്പിച്ചു. ഏഴ് മണിക്കൂറിന് ശേഷമാണ് അക്രമി സംഘം യുവതിയെ വിട്ടയച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Back to top button
error: