CrimeNEWS

അമ്മയുടെ മര്‍ദനമേറ്റ് പത്തുവയസുകാരന്റെ എല്ലൊടിഞ്ഞു; മര്‍ദനം പതിവെന്ന് നാട്ടുകാര്‍

കോഴിക്കോട്: അമ്മയുടെ മര്‍ദനമേറ്റ് പത്തുവയസ്സുകാരന് ഗുരുതര പരുക്ക്. ചൊവ്വാഴ്ച രാത്രി ചാത്തമംഗലം കൂഴക്കോട് കിണര്‍ സ്റ്റോപ്പിനുസമീപമാണ് സംഭവം. മകന് വീണു പരുക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞാണ് അമ്മ അയല്‍വാസിയെ വിളിച്ചത്.

തുടര്‍ന്ന് കുട്ടിയെ കുന്ദമംഗലത്തെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചെങ്കിലും എല്ലിനുംമറ്റും ക്ഷതമുള്ളതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Signature-ad

കുട്ടിയുടെ വലതുകാലിലുണ്ടായ മുറിവില്‍ എട്ട് തുന്നിക്കെട്ടലുകള്‍ ഉണ്ട്. അമ്മയ്ക്കും മുത്തശിക്കുമൊപ്പം കൂഴക്കോട്ടുള്ള വീട്ടിലാണ് കുട്ടി കഴിയുന്നത്. പിതാവ് ഇവരോടൊപ്പമല്ല താമസം. അമ്മ കുട്ടിയെ നിരന്തരമായി മര്‍ദിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനമൈത്രി പോലീസ് അന്വേഷണം തുടങ്ങി.

 

 

 

Back to top button
error: