NEWS

24 മണിക്കൂറിനിടെ 50,357 കോവിഡ് കേസുകള്‍

രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 84,62,081 ആയി.

ഒറ്റ ദിവസത്തിനിടെ 577 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,25,562 ആയി. നിലവില്‍ 5,16,632 പേര്‍ ചികിത്സയിലാണ്. ഇതുവരെ 78,19,887 പേര്‍ രോഗമുക്തരായി.

Signature-ad

ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഇപ്പോഴും മഹാരാഷ്ട്രയില്‍ തന്നെയാണ്. മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 17,10,314 ആണ്. കേരളത്തില്‍ ആകെ 4,73,468 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Back to top button
error: