KeralaNEWS

ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ വനിതാ ചെയര്‍ പേഴ്സണ്‍; ചരിത്രമെഴുതി എസ്.എഫ്.ഐ

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന 130 കോളജുകളില്‍ 116 ഇടത്ത് എസ്എഫ്ഐ യൂണിയന്‍ സ്വന്തമാക്കി. കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 38 കോളജുകളില്‍ 37 ഇടത്തും, എറണാകുളത്ത് 48 കോളജുകളില്‍ 40 ഇടത്തും, ഇടുക്കിയില്‍ 26 ല്‍ 22 ഇടത്തും, പത്തനംതിട്ടയില്‍ 17 ല്‍ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ്എഫ്ഐ വിജയിച്ചു.ചങ്ങനാശ്ശേരി എസ്ബി കോളജിന്റെ നൂറുവര്‍ഷ ചരിത്രത്തില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥി ചെയര്‍ പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. സി.എച്ച് അര്‍ച്ചന ആണ് ചെയര്‍ പേഴ്സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

കോട്ടയം ജില്ലയിലെ ശ്രീ മഹാദേവ കോളജ്, സെന്റ് സേവിയേഴ്സ് കൊതവറ, തലയോലപ്പറമ്പ് ഡിബി കോളജ്, വിശ്വഭാരതി കോളജ്, കീഴൂര്‍ ഡിബി കോളജ്, ഐഎച്ച്ആര്‍ഡി ഞീഴൂര്‍, ദേവമാത കോളജ്, സിഎസ്ഐ ലോ കോളജ്, എസ്ടിഎസ് പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പന്‍ കോളജ്, എസ്എംവി കോളജ്, ഐസിജെ പുല്ലരിക്കുന്ന്, സെന്റ് തോമസ് പാലാ, സെന്റ് സ്റ്റീഫന്‍സ് ഉഴവൂര്‍, എസ്എന്‍പിസി പൂഞ്ഞാര്‍, എംഇഎസ് ഈരാറ്റുപേട്ട, സെന്റ് ജോര്‍ജ് അരുവിത്തറ, ഹെന്റി ബേക്കര്‍ കോളജ് മേലുകാവ്, എംഇഎസ് എരുമേലി, ശ്രീശബരീശ കോളജ് മുരിക്കുംവയല്‍, ഷെയര്‍ മൗണ്ട് എരുമേലി, ഐഎച്ച്ആര്‍ഡി കാഞ്ഞിരപ്പള്ളി, എസ്ഡി കോളജ് കാഞ്ഞിരപ്പള്ളി, എസ്വിആര്‍ എന്‍എസ്എസ്വാഴൂര്‍, പിജിഎം കോളജ്, എസ്എന് കോളജ് ചാന്നാനിക്കാട്, ഐഎച്ച്ആര്‍ഡി പുതുപ്പള്ളി, കെജി കോളജ് പാമ്പാടി, ഗവണ്മെന്റ് കോളജ് നാട്ടകം, സിഎംഎസ് കോളജ് കോട്ടയം, ബസലിയസ് കോളജ്, എസ്എന്‍ കോളജ് കുമരകം, എന്‍എസ്എസ് കോളജ് ചങ്ങനാശ്ശേരി, എസ്ബി കോളജ് ചങ്ങനാശ്ശേരി, പിആര്‍ടിഎസ് കോളജ്, അമാന്‍ കോളജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ യൂണിയന്‍ കരസ്ഥമാക്കി.

Signature-ad

എറണാകുളം ജില്ലയില്‍ മഹാരാജാസ് കോളജ് എറണാകുളം, ഗവ: ലോ കോളജ് എറണാകുളം, സെന്റ്. ആല്‍ബര്‍ട്സ് കോളജ്, കൊച്ചിന്‍ കോളജ്, അക്വിനാസ് കോളജ് പള്ളുരുത്തി, സിയന്ന കോളജ്, നിര്‍മ്മല കോളജ് തൃപ്പൂണിത്തുറ, സംസ്‌കൃത കോളജ് തൃപ്പുണിത്തുറ, എസ്എസ് കോളജ് പൂത്തോട്ട, എസ്എന്‍എല്‍സി പൂത്തോട്ട, ആര്‍എല്‍വി കോളജ് തൃപ്പുണിത്തുറ, ഗവ:ആര്‍ട്സ് കോളജ് തൃപ്പുണിത്തുറ, അറഫ കോളജ് മുവാറ്റുപുഴ, സെന്റ്. ജോര്‍ജ് കോളജ് മുവാറ്റുപുഴ, ബിപിസി കോളജ് പിറവം, ഗവ:കോളജ് മണിമലക്കുന്ന്, എസ്.എസ്.വി കോളജ് കോലഞ്ചേരി, കൊച്ചിന്‍ കോളജ് കോലഞ്ചേരി, കെഎംഎം കോളജ് തൃക്കാക്കര, സ്റ്റാസ് കോളജ് ഇടപ്പള്ളി, എംഎ കോളജ് കോതമംഗലം, മാര്‍ എലിയാസ് കോളജ്, ഐജിസി കോതമംഗലം, മൗണ്ട് കാര്‍മല്‍ കോളജ്, ഐഎംപിസി കോതമംഗലം,സെന്റ് കുര്യാക്കോസ് കോളജ് പെരുമ്പാവൂര്‍, എംഇഎസ് കുന്നുകര,ഭാരത് മാതാ ലോ കോളജ് ആലുവ, എംഇഎസ് എടത്തല, വൈഎംസിഎ കോളജ്, സെന്റ് ആന്‍സ് കോളജ്, അങ്കമാലി, എസ്എന്‍എം മാലിയന്‍കര, ഐഎച്ച്ആര്‍ഡി കോളജ്, പ്രെസന്റെഷന്‍ കോളേജ്,ഗവ:കോളജ് വൈപ്പിന്‍, എസ്എന്‍ കോളജ്, കെഎംഎം ആലുവ എന്നിവിടങ്ങളിലും എസ്എഫ്ഐ വിജയം നേടി.

ഇടുക്കി ജില്ലയില്‍ ഗവ. കോളജ് കട്ടപ്പന, ജവഹര്‍ലാല്‍ നെഹ്റു ആര്‍ട്സ് കോളജ് ബാലഗ്രാം, എഎസ്എം കോളജ് ശാന്തന്‍പാറ, എന്‍എസ്എസ് കോളജ് രാജകുമാരി, സെന്റ് ജോസഫ് അക്കാദമി മൂലമറ്റം, ഐഎച്ച്ആര്‍ഡി കോളജ് കുട്ടിക്കാനം, എസ്എന്‍ കോളജ് പാമ്പനാര്‍, എസ്എന്‍ ട്രസ്റ്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പീരുമേട്, ന്യൂമാന്‍ കോളജ് തൊടുപുഴ, അല്‍ അസര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് തൊടുപുഴ, സെന്റ് ജോസഫ് കോളജ് മൂലമറ്റം, ഐഎച്ച്ആര്‍ഡി കോളജ് നെടുംകണ്ടം, ഗവ. കോളജ് മൂന്നാര്‍, അല്‍ അസര്‍ ലോ കോളജ് തൊടുപുഴ, കോ ഓപ്പറേറ്റീവ് ലോ കോളജ് തൊടുപുഴ, ഡിപിഎം കോളജ് ലബ്ബക്കട, സെന്റ് ആന്റണിസ് കോളജ് പെരുവന്താനം, ഹോളിക്രോസ്സ് കോളജ് പുറ്റടി, ഗവ. കോളജ് പൂപ്പാറ, കാര്‍മല്‍ഗിരി കോളജ് അടിമാലി, ഐഎച്ച്ആര്‍ഡി കോളജ് മറയൂര്‍, ഐഎച്ച്ആര്‍ഡി കോളജ് മുട്ടം എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ വിജയിച്ചു.

പത്തനംതിട്ട ജില്ലയിലെ ഡിബി കോളജ്, തിരുവല്ല, ഐഎച്ച്ആര്‍ഡി കോളജ് അയിരൂര്‍, എസ്എസ് കോളജ് കോന്നി, എസ്എന്‍ഡിപി കോളജ് കോന്നി, സിഎസി കോളജ് പത്തനംതിട്ട, എസ്എഎല്‍സി പത്തനംതിട്ട, വിഎന്‍എസ് കോന്നി, സെന്റ് തോമസ് കോന്നി, മുസ്ലിയാര്‍ കോന്നി, എന്‍എസ്എസ് കോന്നി, എസ്ടിഎസ് പത്തനംതിട്ട, സെന്റ് തോമസ് കോഴഞ്ചേരി, സെന്റ്. തോമസ് റാന്നി, തോമസ് ഇടമുറി, ബിഎഎം കോളജ് മല്ലപ്പള്ളി, മാര്‍ത്തോമാ കോളജ് തിരുവല്ല എന്നിവിടങ്ങളില്‍ യൂണിയന്‍ എസ്എഫ്ഐ സ്വന്തമാക്കി. ആലപ്പുഴ ജില്ലയില്‍ സര്‍വകലാശാലയ്ക്കു കീഴിലെ എടത്വ സെന്റ്. അലോഷ്യസ് കോളജിലും മുഴുവന്‍ സീറ്റുകളും എസ്.എഫ്.ഐ വിജയിച്ചു.

 

Back to top button
error: