IndiaNEWS

ഭാര്യ എച്ച്.ഐ.വി. പോസിറ്റീവാണെന്ന് വ്യാജ ആരോപണം; യുവാവിന്റെ വിവാഹമോചന അപേക്ഷ തള്ളി

മുംബൈ: ഭാര്യ എച്ച്.ഐ.വി. പോസിറ്റീവാണെന്ന വ്യാജ ആരോപണം ഉന്നയിച്ച യുവാവിന്റെ വിവാഹമോചന അപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. പുണെയില്‍നിന്നുള്ള 40-കാരന്റെ അപേക്ഷയാണ് കോടതി തള്ളിയത്. 2011-ല്‍ വിവാഹമോചനത്തിനുള്ള അപേക്ഷ നിരസിച്ച് പുണെയിലെ ഒരു കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്ത് യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

ജസ്റ്റിസുമാരായ നിതിന്‍ ജംദാര്‍, ഷര്‍മിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഭാര്യ എച്ച്.ഐ.വി. പോസിറ്റീവാണെന്നതിന് യുവാവ് തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. അതിനാല്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Signature-ad

2003 മാര്‍ച്ചിലാണ് ഇരുവരും വിവാഹിതരായത്. ഭാര്യ വിചിത്ര സ്വഭാവക്കാരി ആയിരുന്നെന്നും തന്നോടോ കുടുംബാംഗങ്ങളോടോ ശരിയായവിധം പെരുമാറാറില്ലെന്നും യുവാവ് പറഞ്ഞു. തന്റെ അപേക്ഷപ്രകാരം നടത്തിയ പരിശോധനയില്‍ 2005-ല്‍ ഭാര്യ എച്ച്.ഐ.വി. പോസിറ്റീവാണെന്ന് കണ്ടെത്തിയതായി യുവാവ് അവകാശപ്പെട്ടു. എന്നാല്‍, വാദങ്ങള്‍ ഭാര്യ നിരസിക്കുകയും എച്ച്.ഐ.വി. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് പറയുകയും ചെയ്തിരുന്നു.

 

 

 

 

Back to top button
error: