കന്നഡത്തിലെ എന്നല്ല, മറിച്ച് ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ അത്ഭുത വിജയമാണ് കാന്താരയുടേത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും ഒപ്പം നായക കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രത്തിന്റെ കന്നഡ പതിപ്പ് മാത്രമാണ് ആദ്യം പുറത്തിറങ്ങിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറി ചിത്രം. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയും എത്തുകയാണ്.
https://twitter.com/PrimeVideoIN/status/1595364278043029504?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1595364278043029504%7Ctwgr%5Ed2ff8f4884e859bd0e894207945643e19751074b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPrimeVideoIN%2Fstatus%2F1595364278043029504%3Fref_src%3Dtwsrc5Etfw
ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് എത്തുകയെന്നും നവംബര്‍ 24 ആവും റിലീസ് തീയതിയെന്നും സോഷ്യല്‍ മീഡിയയില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രൈം വീഡിയോയില്‍ നിന്ന് ഇതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ആ സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് അവര്‍. പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ ശരിവച്ചുകൊണ്ട് കാന്താരയുടെ സ്ട്രീമിംഗ് തീയതി അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രം ഇന്ന് സ്ട്രീമിംഗ് ആരംഭിക്കും.
ആഗോള ബോക്സ് ഓഫീസില്‍ 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം കേരളത്തില്‍ നിന്നു മാത്രം 19 കോടി നേടിയിരുന്നു. ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ ആ സമയത്തുള്ള പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ടായിരുന്നു ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പും വലിയ ബോക്സ് ഓഫീസ് നേട്ടമാണ് ഉണ്ടാക്കിയത്.