വൈക്കം കുലശേഖരമംഗലത്ത് ഭർത്താവുമൊത്ത് പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയ്ക്ക് ടിപ്പർ ലോറി ഇടിച്ച് ദാരുണാന്ത്യം. കുലശേഖരമംഗലം കൊച്ചു പ്ലാംവീട്ടിൽ മത്തായിയുടെ ഭാര്യേ ത്രേസ്യാമ്മ (55)യാണ് മരിച്ചത്. രാവിലെ ഏഴോടെ ടോൾ – ചെമ്മനാകരി റോഡിൽ തേവടിപാലത്തിന് സമീപമായിരുന്നു അപകടം. ഭർത്താവുമൊത്ത് രാവിലെ പ്രഭാതസവാരി കഴിഞ്ഞ് ടോൾ ജംഗ്ഷനിലുള്ള വീട്ടിലേക്ക് നടന്ന് വരുന്നതിനിടെയാണ് അപകടമുണ്ടായത് . ടിപ്പർ ലോറി തട്ടി റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഭർത്താവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാർ ഇവരെ ഉടൻ സമീപത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ- അനൂപ്, അനീറ്റ .