പപ്പായ ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു വൈവിധ്യമാർന്ന പഴമാണ്. ആരോഗ്യകരവും പോഷകപ്രദവുമായ ഈ പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്. അത് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. പപ്പായ ചർമ്മത്തിലെ പൊട്ടൽ തടയുകയും തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. പപ്പായ ജ്യൂസ് മുഖത്ത് പുരട്ട് 10 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിക്കാം. നിങ്ങളുടെ ചർമ്മത്തിൽ വളരെയധികം വ്യത്യാസങ്ങൾ നൽകുന്നു.
പപ്പായയിൽ ആൽഫ ഹൈഡ്രോക്സിൽ ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാൻ സഹായിക്കുന്ന ഒരു ആന്റി-ഏജിംഗ് മാസ്കായി ഉപയോഗിക്കാം. വിറ്റാമിൻ ഇ, സി എന്നിവ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. അര കപ്പ് പഴുത്ത പപ്പായ ഒരു ടേബിൾസ്പൂൺ പാലും തേനും ചേർത്ത് മിക്സ് ചെയ്ത് മുഖത്തിടുക. മുഖത്തും കഴുത്തിലും ഇത് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
പാടുകൾ, പൊള്ളൽ, ചർമ്മത്തിലെ പൊള്ളൽ എന്നിവ ഭേദമാക്കുന്നതിനും പപ്പായ ഗുണം ചെയ്യും. പാപ്പെയ്ൻ എന്ന എൻസൈം ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുകയും ചർമ്മത്തിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. എക്സിമ, സോറിയാസിസ് തുടങ്ങിയ ത്വക്ക് രോഗങ്ങളെ ചികിത്സിക്കുന്നതിനും ചൊറിച്ചിൽ, ചുവപ്പ് എന്നിവ ഒഴിവാക്കുന്നതിനും പപ്പായ സഹായകമാണ്.
പപ്പായ ചർമ്മത്തിന് തിളക്കം നൽകുന്ന ഗുണങ്ങൾ പാടുകളും പിഗ്മെന്റേഷനും ഇല്ലാതാക്കാൻ സഹായിക്കുന്നു. പപ്പായയിലെ പപ്പൈൻ എന്ന എൻസൈം ശക്തമായ ചർമ്മ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് മുഖത്തെ കൂടുതൽ മൃദുലമുള്ളതുമാക്കുന്നു.
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ലൈക്കോപീൻ പോലെയുള്ള ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് പപ്പായ. 2017 ലെ ഒരു പഠനമനുസരിച്ച് പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തെ മിനുസമാർന്നതും ചെറുപ്പവുമായി നിലനിർത്താൻ സഹായിക്കുന്നു.