എംബിബിഎസ് സീറ്റ് തട്ടിപ്പ്; കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി അറസ്റ്റില്‍
കോട്ടയം: എംബിബിഎസ് സീറ്റ് തട്ടിപ്പ് കേസില്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍. കൊല്ലം സ്വദേശി നൗഷാദിന് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
മൂന്ന് മാസം മുന്‍പ് തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപ മടക്കി നല്കി. കൂടുതല്‍ പേരില്‍ നിന്നും ഇയാള്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായാണ് പൊലീസ് പ്രാഥമികമായി നല്കുന്ന വിവരം.
കോട്ടയത്തെ ബാങ്ക് ശാഖവഴിയായിരുന്നു പണം കൈമാറിയത്. . അതോടെ അവര്‍ കോട്ടയം പോലീസിനെ സമീപിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് കോട്ടയം വെസ്റ്റ് പൊലീസ് എറണാകുളത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് രാത്രിയോടെ കോട്ടയത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ഒരു മാസം മുന്‍പ് ആണ് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.