NEWS

ബിനീഷിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന

തിരുവനന്തപുരം: ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെ ബിനീഷിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന. തിരുവനന്തപുരത്ത് മൂന്ന് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.

ബിനീഷിന് ബന്ധം സംശയിക്കുന്ന ലത്തീഫിന്റെ കാര്‍ പാലസ് എന്ന സ്ഥാപനത്തിലും, സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് എന്ന റിയല്‍ എസ്‌റേറ്റ് സ്ഥാപനത്തിലും,ബിനീഷിന്റെ സുഹൃത്തെന്ന് സംശയിക്കുന്ന അബ്ദുല്‍ ജാഫറിന്റെ നെടുമങ്ങാട് അരുവിക്കരയിലുള്ള വീട്ടിലുമാണ് പരിശോധന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: