NEWS

വിജയം അവകാശപ്പെട്ട് ട്രമ്പും ബൈഡനും, അമേരിക്കൻ തെരഞ്ഞെടുപ്പ് ത്രില്ലർ ചിത്രം മാറിമറയുന്നു

അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പൊരിഞ്ഞ പോരാട്ടം.223 ഇലക്ടറൽ വോട്ട് ബൈഡനും 174 ഇലക്ടറൽ ട്രമ്പും നേടി. നിർണായക സംസ്ഥാനമായ ഫ്ലോറിഡ നേരിയ മുൻതൂക്കത്തിൽ ട്രമ്പ് പിടിച്ചതോടെ ഇവിടുത്തെ 29 ഇലക്ടറൽ വോട്ടും റിപ്പബ്ലിക്കൻ പാർടിക്ക് അനുകൂലമായി.

ഇരുകൂട്ടരും വിജയം അവകാശപ്പെടുന്നുണ്ട്. ട്രമ്പ് ഇന്ന് വൈറ്റ് ഹൌസിൽ ആണ് ചിലവഴിക്കുന്നത്.250 അതിഥികൾ പങ്കെടുക്കുന്ന വാച്ച് പാർട്ടി നടത്തുകയാണ് ട്രമ്പ്. ജോ ബൈഡൻ ഡെലാവറിൽ ആണ് ഉള്ളത്. അവിടെ അദ്ദേഹം വിജയിച്ചു.

പുറകിൽ നിന്ന ട്രമ്പ് കുതിച്ചതോടെ വാതുവെപ്പുകാർ ട്രമ്പിന് അനുകൂലം ആയിട്ടിട്ടുണ്ട്. ഇനി വരാനുള്ള 4 സംസ്ഥാനങ്ങളിലെ ഫലങ്ങൾ നിർണായകം ആകും.

Back to top button
error: