NEWSPravasi

റിലയൻസ് അന്താരാഷ്ട്ര റോമിങ് പാക്കേജ് പ്രഖ്യാപിച്ചു;ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ലഭിക്കും

ന്യൂ ഡൽഹി: റിലയൻസ് അന്താരാഷ്ട്ര റോമിങ് പാക്കേജ് പ്രഖ്യാപിച്ചു. ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ഈ റോമിങ് പ്ലാനുകള്‍ ലഭിക്കും.

അഞ്ച് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്. വോയ്സ്, ഡാറ്റ, എസ്‌എംഎസ് ബെനഫിറ്റുകള്‍ അടങ്ങിയതാണ് ആദ്യത്തെ മൂന്ന് പാക്കേജുകള്‍. 1599 രൂപയുടേതാണ് ഈ ആദ്യത്തെ പാക്കേജ്. 15 ദിവസത്തേക്ക് 1 ജിബി ഡാറ്റ, 150 മിനുറ്റ് ലോക്കല്‍ വോയ്സ് കോളിങ്, ഒപ്പം ഹോം വോയ്സ് കോളിങ്, 100 എസ്‌എംഎസ് (ഖത്തര്‍, യുഎഇ, സൗദി എന്നിവിടങ്ങളിലേക്ക്) എന്നിവയടങ്ങിയതാണ് ഈ പാക്കേജ്.

3999 രൂപയുടേതാണ് രണ്ടാമത്തെ പാക്കേജ്. 30 ദിവസത്തേക്ക് 3 ജിബി ഡാറ്റ, 250 മിനിറ്റ് ലോക്കല്‍ + ഹോം വോയ്സ് കോളിങ്, 100 എസ്‌എംഎസ് (ഖത്തര്‍, യുഎഇ, സൗദി) എന്നിവയാണ് ഈ പ്ലാനിലെ ബെനഫിറ്റ്.

Signature-ad

മൂന്നാമത്തെ 6799 രൂപയുടേതാണ് മൂന്നാമത്തെ പ്ലാന്‍. 5 ജിബി ഡാറ്റ, 500 മിനുറ്റ് ലോക്കല്‍ + ഹോം വോയ്സ് കോളിങ്, 100 എസ്‌എംഎസ് (ഖത്തര്‍, യുഎഇ, സൗദി) എന്നിവയാണ് ഈ പ്ലാനില്‍ കിട്ടുക.

1122 രൂപയുടെ ഡാറ്റ പ്ലാനില്‍ അഞ്ച് ദിവസത്തേക്ക് ഒരു ജിബി ഡാറ്റ കിട്ടും. 5122 രൂപയുടെ രണ്ടാമത്തെ ഡാറ്റ പ്ലാനില്‍ 21 ദിവസത്തേക്ക് അഞ്ച് ജിബി ഡാറ്റ കിട്ടും. ഖത്തറില്‍ കളി കാണാന്‍ പോകുന്ന ജിയോ ഉപഭോക്താക്കള്‍ക്ക്, അവര്‍ കാണാനുദ്ദേശിക്കുന്ന കളികളുടെ എണ്ണത്തിന് അനുസരിച്ച്‌ ഏറ്റവും അനുയോജ്യമായ പ്ലാന്‍ തെരഞ്ഞെടുക്കാം.

Back to top button
error: