KeralaNEWS

കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ തുടക്കം 

കൊല്ലം:കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്‌ക്ക് കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ തുടക്കം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. റിക്രൂട്ട്‌മെന്റ് റാലി 25-നാണ് സമാപിക്കുന്നത്. തുടര്‍ന്ന് 26 മുതല്‍ 29 വരെ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്.
അഗ്നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മെന്‍ (പത്താം ക്ലാസ്, എട്ടാം ക്ലാസ്), അഗ്‌നിവീര്‍ (ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍) വിഭാഗങ്ങളിലേക്കാണ് അഗ്നിവീരന്മാരെ തിരഞ്ഞെടുക്കുന്നത്. സോള്‍ജിയര്‍ ടെക്നിക്കല്‍ നഴ്സിങ് അസിസ്റ്റന്റ് / നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയര്‍ കമീഷന്‍ഡ് ഓഫീസര്‍ എന്നീ വിഭാഗങ്ങളിലാണ് ആര്‍മി റിക്രൂട്ട്‌മെന്റ് നടക്കുന്നത്. റിക്രൂട്ട്‌മെന്റിന് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലാഭരണകൂടം താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. റെയില്‍വേ കമ്യൂണിറ്റി ഹാളിലാണ് താമസ സൗകര്യം സജ്ജമാക്കിയിരിക്കുന്നത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഇമെയിലില്‍ ലഭിച്ച അഡ്മിറ്റ് കാര്‍ഡിനൊപ്പം ഒറിജിനല്‍ രേഖകളും ഹാജരാക്കണം.

Back to top button
error: