മുംബൈ:18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമവുമായി മഹാരാഷ്ട്രയിലെ ഗ്രാമസഭ.
മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ ബാന്‍സി ഗ്രാമപഞ്ചായത്തിന്റേതാണ് തീരുമാനം. ഗ്രാമ പഞ്ചായത്തും ഗ്രാമവാസികളും ചേര്‍ന്നാണ് 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നടപ്പിലാക്കിയത്. ഗെയിമുകള്‍ കാണുന്നതിനും മോശം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനും കുട്ടികള്‍ അടിമകളായതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ബാന്‍സി ഗ്രാമപഞ്ചായത്തിന്റെ ഈ തീരുമാനത്തെ സമൂഹത്തിന്റെ ആരോഗ്യവും കുട്ടികളുടെയും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിനുള്ള മുന്‍കരുതലായാണ് ഗ്രാമവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാണുന്നത്. ഗ്രാമത്തിലെ കുട്ടികള്‍ മൊബൈല്‍ ഫോണിന് അടിമകളാകുന്നു, അതിനാലാണ് കുട്ടികളെ രക്ഷിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കാന്‍ ബന്‍സി ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തത് എന്നാണ് അവർ പറയുന്നത്