IndiaNEWS

വിവാഹവാഗ്‌ദാനം നല്‍കി സബ്‌ ഇന്‍സ്‌പെക്‌ടര്‍ പീഡിപ്പിച്ചെന്ന് വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍ 

മുംബൈ: വിവാഹവാഗ്‌ദാനം നല്‍കി സബ്‌ ഇന്‍സ്‌പെക്‌ടര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍.

നവി മുംബൈയിലെ കലീനയിലെ സംതനഗര്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്‌ടര്‍ അനിക്കെട്ട് ഗുലാബ്‌റാവോ ഷിണ്ഡെ (29) ക്കെതിരെയാണ് പരാതി. 30 -കാരിയായ വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍ റബാലെ പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്.

2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ നിരവധി തവണ താന്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് വനിത സബ്‌ ഇന്‍സ്‌പെക്‌ടര്‍ പരാതിയില്‍ പറയുന്നു. നാസിക്ക്, മുംബൈ, നാഗ്‌പൂര്‍, ഗാന്‍സോളി ഘര്‍മണ്ട തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച്‌ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിനും പ്രകൃതി വിരുദ്ധ ബന്ധങ്ങള്‍ക്കും തന്നെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു സബ്‌ ഇന്‍സ്‌പെക്‌ടര്‍ അനിക്കെട്ടിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

Back to top button
error: