KeralaNEWS

മുഖ്യമന്ത്രി രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സയില്‍, പൊതുപരിപാടികള്‍ റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സ. ഇതേത്തുടര്‍ന്ന് ഇക്കാലയളവിലുള്ള പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. സാധാരണ കര്‍ക്കിടകത്തില്‍ നടത്താറുള്ള ചികിത്സ പല കാരണങ്ങള്‍കൊണ്ട് തുലാം മാസത്തിലേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വെച്ചാണ് ആയുര്‍വേദ ചികിത്സ. ഈ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഓഫീസില്‍ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകള്‍ നോക്കുക. പ്രധാന യോഗങ്ങളില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ഓണ്‍ലൈനിലൂടെയാണ് പങ്കെടുത്തത്.

Back to top button
error: