IndiaNEWS

ട്രെയിനുകളിലെ ഭക്ഷണം മാറ്റണമെന്ന് റയിൽവെ ബോർഡ്

ന്യൂഡൽഹി: ട്രെയിനുകളിലെ മെനു പരിഷ്കരിക്കാന്‍ റെയില്‍വേ ബോര്‍ഡിന്‍റെ നിര്‍ദേശം.
പ്രാദേശിക വിഭവങ്ങള്‍, സീസണല്‍ ഭക്ഷണങ്ങള്‍, ഉത്സവാഘോഷങ്ങളുടെ ഭാഗമായി നല്‍കുന്ന പ്രത്യേക പലഹാരങ്ങള്‍, ആരോഗ്യ സൗഹൃദമായ തരത്തിലുള്ള ഡയറ്റ് ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ട്രെയിനുകളിലെ മെനു നവീകരിക്കുന്നതിനാണ് കേന്ദ്ര റെയില്‍വേ ബോര്‍ഡ് സേവനദാതാക്കളായ ഐആര്‍സിടിസിയോടു നിര്‍ദേശിച്ചത്.
ട്രെയിനുകളിലെ മെനുവില്‍ മാറ്റങ്ങള്‍ വരുത്തുന്പോള്‍ ഭക്ഷണത്തിന്‍റെ കൃത്യമായ അളവ്, ഗുണനിലവാരം എന്നിവ ഉറപ്പാക്കണമെന്നും ഉപഭോക്താക്കള്‍ക്കു മികച്ച സേവനം നല്‍കുന്നതിന്‍റെ ഭാഗമായി വില കുറഞ്ഞ ബ്രാന്‍ഡുകള്‍ ഉപയോഗിക്കരുതെന്നും റെയില്‍വേ ബോര്‍ഡിന്‍റെ നിര്‍ദേശത്തില്‍ പറയുന്നു.

Back to top button
error: