വെറുതെയൊരു ഭാര്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ചേക്കേറിയ താരമാണ് നിവേദ തോമസ്. പിന്നീട് താരം റോമന്‍സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായും എത്തിയിരുന്നു. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളില്‍ മാത്രം ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ തിളങ്ങുന്നത് തെലുങ്ക് സിനിമ ലോകത്താണ്.
ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര നായികയാണ് നിവേദ തോമസ്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് ഇന്ന് തെലുങ്ക് മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ ആശംസകളുടെ പ്രവാഹമാണ് താരത്തിന്.
തെലുങ്ക് സിനിമാ ലോകത്തെ സംബന്ധിച്ച് ഭാഗ്യ നായികയാണ് നിവേദ. അഭിനയിക്കുന്ന സിനിമകളെല്ലാം മികച്ച വിജയമാണ് കൈവരിച്ചത്. ജെന്റില്മാന് എന്ന ചിത്രത്തിലൂടെയാണ് നിവേദയുടെ തെലുങ്ക് സിനിമാ പ്രവേശം. ആദ്യ ചിത്രത്തിലൂടെ തന്നെ താരം ശ്രദ്ധ നേടി. ജൂനിയര്‍ എന്‍ ടി ആര്, നാനി തുടങ്ങിയവര്‍ക്കൊപ്പം തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ ചെയ്തതോടെ നിവേദയ്ക്ക് പിന്നെ മലയാളത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം.
അതിനിടയില്‍ തമിഴില്‍ നവീന സരസ്വതി ശപതം എന്ന ചിത്രത്തിലൂടെ നിവേദ തന്റേതായ ഇടം കണ്ടെത്തി. തമിഴില്‍ നായികയായാണ് അരങ്ങേറിയത്. പിന്നീട് ജില്ലയില്‍ മോഹന്‍ലാലിന്റെയും പാപനാശത്തില്‍ കമല്‍ ഹസന്റെയും ദര്‍ബാറില്‍ രജനികാന്തിന്റെയും മകളായി നിവേദ തിളങ്ങി.
നിലവില്‍ നിവേദയുടെ ശ്രദ്ധ തെലുങ്കില്‍ മാത്രമാണ്. മൂന്നോളം സിനിമകളാണ് തെലുങ്കില്‍ ചെയ്യാനിരിയ്ക്കുന്നത്. മികച്ച തിരക്കഥകള്‍ ലഭിച്ചാല്‍ മലയാള സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം പറയുന്നു.