NEWS

ബിനീഷിനെ കാണാനായി സഹോദരന്‍ ബിനോയ്

ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി. ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തിയാണ് കാണുക.

ബിനോയിക്കൊപ്പം രണ്ടു അഭിഭാഷകരുമുണ്ട്. അഭിഭാഷകനെ കാണാന്‍ ബിനീഷിന് നേരത്തെ അനുമതി നല്‍കിയിരുന്നു.

പ്രതി ബിനീഷ് കോടിയേരിയെ കാണണമെന്ന ആവശ്യവുമായി സഹോദരന്‍ ബിനോയ് കോടിയേരി കഴിഞ്ഞദിവസം കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ബിനീഷിനെ കാണാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവാന്‍ പോലും ഇതുവരെ അനുവദിച്ചില്ലെന്നുമായിരുന്നു ബിനോയ് കോടതിയില്‍ ഉന്നയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button