CrimeNEWS

മൈസൂരുവില്‍ ഐ.ബി മുന്‍ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ച അപകടം ആസൂത്രിതം

മൈസൂരു: ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) മുന്‍ ഉദ്യോഗസ്ഥന്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍നിര്‍ണായക തെളിവായി സിസി ടിവി ദൃശ്യങ്ങള്‍.
സംഭവം ആസൂത്രിതമാണെന്നു കര്‍ണടക പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മൈസൂര്‍ യൂണിവേഴ്സിറ്റി മാനസഗംഗോത്രി ക്യാമ്പസില്‍ സായാഹ്ന നടത്തത്തിനിറങ്ങിയ ആര്‍.കെ കുല്‍ക്കര്‍ണി (82) എന്ന മുന്‍ ഐ.ബി ഉദ്ദ്യോഗസ്ഥനാണ് കാറിടിച്ചു മരിച്ചത്. പിന്നില്‍നിന്നു വന്ന നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ കുല്‍ക്കര്‍ണിയെഇടിച്ചിട്ട് നിര്‍ത്താതെപോയി.

സാധാരണ അപകടമാണ് നടന്നതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍, സിസി ടിവി ദൃശ്യങ്ങളില്‍നിന്ന് കാറിടിച്ചത് മനപൂര്‍വ്വമാണെന്ന് വ്യക്തമായി. കുല്‍ക്കര്‍ണി നടന്നുപോകുന്നതിനിടെ വേഗത്തിലെത്തിയ കാര്‍ അദ്ദേഹത്തെ ഇടിച്ച്തെറിപ്പിച്ചശേഷം നിര്‍ത്താതെ പോകുന്നതാണ് വീഡിയോയിലുള്ളത്.നടന്നത് സാധാരണ അപകടമല്ല ആസൂത്രിത കൊലപാതകമാണ് എന്ന നിഗമനത്തിലാണ് അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് മൈസൂരു പോലീസ് കമ്മിഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു.

Signature-ad

‘നാലുചക്ര വാഹനങ്ങള്‍ പോകാത്ത ഇടുങ്ങിയ പാതയായിരുന്നു അത്. നടന്നുപോയ ആര്‍.കെ കുല്‍ക്കര്‍ണിയെ പ്രതികള്‍ പിന്തുടര്‍ന്നാണ് കാറിടിച്ചതാണെന്നാണ് അത് സൂചിപ്പിക്കുന്നത്’-പോലീസ് പറഞ്ഞു. കൊലപാതകത്തിന് പ്രതികളെ പ്രേരിപ്പിച്ചത് എന്തെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ മൂന്ന് സംഘങ്ങളെ നിയോഗിച്ചെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. മൂന്നു പതിറ്റാണ്ടിലേറെ ഇന്റലിജന്‍സ് ബ്യൂറോയില്‍ ഉദ്ദ്യോഗസ്ഥനായിരുന്നു ആര്‍.കെ കുല്‍ക്കര്‍ണി. 23 വര്‍ഷംമുമ്പാണ് വിരമിച്ചത്.

 

 

 

Back to top button
error: