CrimeNEWS

വായില്‍ ഒളിപ്പിച്ചത് 29 പവന്‍! കാസര്‍ഗേഡ് സ്വദേശിയെ പോലീസ് കയ്യോടെ പൊക്കി

മലപ്പുറം: വായില്‍ ഒളിപ്പിച്ചു കടത്തിയ എട്ടു കഷണം സ്വര്‍ണവുമായി വിമാനയാത്രക്കാരന്‍ പിടിയില്‍. കാസര്‍ഗോഡ് പെരുമ്പള വലിയമൂല സ്വദേശി അബ്ദുല്‍ അഫ്‌സല്‍ (24) ആണ് പിടിയിലായത്. ഷാര്‍ജയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ അഫ്‌സല്‍ വിമാനത്താവളത്തിനുള്ളിലെ പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു. 233 ഗ്രാം (29 പവന്‍) സ്വര്‍ണമാണ് നാവിനടിയിലും മറ്റും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. മാസ്‌ക് ധരിച്ച് ഒന്നുമറിയാത്ത പോലെ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ അഫ്സലിനെ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മറ്റു 2 യാത്രക്കാരില്‍നിന്നും സ്വര്‍ണം പിടികൂടി. ഇവരില്‍ ഒരാളെ വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്‍ പോലീസും ഒരു യാത്രക്കാരനെ കസ്റ്റംസുമാണു പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷയെ ആണ് ഷൂസിനുള്ളില്‍ ഒളിപ്പിച്ച 214 ഗ്രാം സ്വര്‍ണ മിശ്രിതവുമായി പോലീസ് വിമാനത്താവളത്തിനു പുറത്തുനിന്നു പിടികൂടിയത്.

Signature-ad

സോക്‌സുകള്‍ക്കകത്ത് 215 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ രണ്ട് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് കടത്തുകയായിരുന്നു. വിമാനത്താവളത്തിനു പുറത്തിറങ്ങിയ ബാദുഷയെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസ് നിലയുറപ്പിച്ചിരുന്നു. പുറത്തെത്തിയ ബാദുഷ തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ ബാദുഷ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ദേഹപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

 

 

 

Back to top button
error: