CrimeNEWS

കുവൈത്തിൽ ഡിക്ടറ്റീവ് ഉദ്യോഗസ്ഥർ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; അന്വേഷണം ആരംഭിച്ച് പോലീസ്

കുവൈത്ത് സിറ്റി: ഡിക്ടറ്റീവ് ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തിയ തട്ടിപ്പുകാര്‍ പ്രവാസിയുടെ 600 ദിനാർ (ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കൊള്ളയടിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖഷാനിയ്യ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

41 വയസുള്ള പ്രവാസിയാണ് തട്ടിപ്പിന് ഇരയായത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അബ്ദാലിയില്‍ വച്ച് രണ്ട് പേരെ തന്നെ തടഞ്ഞു നിര്‍ത്തി ആദ്യം തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചുവെന്നും ഇത് കാണിക്കുന്നതിനായി പഴ്‍സ് പുറത്തെടുമ്പോള്‍ അത് തട്ടിയെടുത്ത് മുങ്ങുകയായിരുന്നുവെന്നാണ് പ്രവാസിയുടെ മൊഴി. തട്ടിപ്പുകാര്‍ രണ്ട് പേരും യുവാക്കളാണ്. ഒരാള്‍ സ്വദേശികളുടെ പരമ്പരാഗത വസ്ത്രത്തിലും മറ്റൊരാള്‍ സ്‍പോര്‍ട്സ് യൂണീഫോമിലും ആയിരുന്നുവെന്ന് തട്ടിപ്പിനിരയായ പ്രവാസി വ്യക്തമാക്കി.

Back to top button
error: