NEWS

ശബരിമല തീര്‍ത്ഥാടനം; ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കറന്റ് റിസര്‍വേഷന്‍ കൗണ്ടര്‍ പരിഗണനയില്‍ 

ആലപ്പുഴ :ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കറന്റ് റിസര്‍വേഷന്‍ കൗണ്ടര്‍ പരിഗണനയിൽ.
കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ നേതൃത്വത്തില്‍ ഇന്നലെ സ്റ്റേഷനില്‍ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കൗണ്ടറിന്റെ പ്രവര്‍ത്തനത്തിനായി അധികമായി ജീവനക്കാരെയും നിയോഗിക്കും. ഇതിനു പുറമേ സ്റ്റേഷനില്‍ നിന്നുള്ള അറിയിപ്പുകള്‍ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ കൂടി നല്‍കും. സ്റ്റേഷനിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ പുനഃസ്ഥാപിക്കും.

തീര്‍ത്ഥാടനകാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 70 ആര്‍.പി.എഫ്. ഉദ്യോഗസ്ഥരെ കൂടി സ്റ്റേഷനില്‍ താത്കാലികമായി നിയമിക്കും. നിലവില്‍ കോട്ടയം വരെ അനുവദിച്ചിരിക്കുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൊല്ലം വരെ നീട്ടാനുള്ള നടപടികള്‍ റെയില്‍വേ ബോര്‍ഡുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും എം.പി. അറിയിച്ചു.

Back to top button
error: