ഇടുക്കി :കൂട്ടാറിൽ ബസുകൾ കൂട്ടത്തോടെ പെർമിറ്റ് റദ്ദാക്കിയതോടെ 30 കീലോ മീറ്ററോളം നടന്ന് വിദ്യാർഥികൾ.
കൂട്ടാര്‍ എന്‍എസ്‌എസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പഠനത്തിനായി ദിവസവും 30 കിലോമീറ്റർ നടക്കുന്നത്.
രാവിലെ 6.30 തോടെ ആരംഭിക്കുന്ന നടത്തം സ്‌കൂളില്‍ എത്തുമ്പോഴേക്കും രണ്ട് പിരീഡ് ക്ലാസും കഴിഞ്ഞിരിക്കും. തൊഴിലാളികളുടെയും കര്‍ഷകരുടെയും മക്കളായ നിര്‍ധന വിദ്യാര്‍ഥികളാണ് ദിവസവും 30 കിലോമീറ്റര്‍ നടന്ന് സ്‌കൂളില്‍ എത്തുന്നത്.
140 കിലോമീറ്റര്‍ ദൂരപരിധിയെന്ന നിയമം വന്നതോടെ നെടുങ്കണ്ടത്ത് നിന്നും കരുണാപുരം-കൂട്ടാര്‍ -കമ്ബംമെട്ട് കോട്ടയം സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സുകൾ സര്‍വീസ് നിര്‍ത്തിയതാണ് കുട്ടികളുടെ യാത്ര ദുരിതത്തിന് കാരണം.