NEWS

ആ കത്ത് വ്യാജം; ഒപ്പുപോലും ഫോട്ടോ കോപ്പി 

വ്യാജകത്ത് വച്ച് അലമുറയിടുന്നവർ !!
 ഒർജിനൽ ആരുടെ കയ്യിലും ഇല്ല.. ‼️
കത്തിൽ മേയറുടെ ഔദ്യോഗിക സീലില്ല.. ‼️
കത്ത് കൊടുത്തെന്നു പറയുന്ന ദിവസം മേയർ സ്ഥലത്തു പോലും ഇല്ല…!!!
 കത്തിന്റെ തീയ്യതി: 1.11.22 ആണ്.. എന്നാൽ ആ ദിവസം മേയർ സ്ഥലത്തില്ല. മേയർ ആര്യ രാജേന്ദ്രൻ 31 ഒക്ടോബർ മുതൽ ഡൽഹിയിൽ ആയിരുന്നു.. അവിടുന്ന് നേരെ കോഴിക്കോട് ആണ് എത്തിയിട്ടുള്ളത്.. ഇപ്പഴും കോഴിക്കോട് ആണ് ഉള്ളത്. ഇതുവരെ തിരുവനന്തപുരത്ത് എത്തിയിട്ടും ഇല്ല..!!
ഒരു പെൺക്കുട്ടി ചെറുപ്രായത്തിൽ തന്നെ മേയറൊക്കെ ആവുക എന്നത് സഹിക്കാൻ കഴിയാത്തവരിൽ രാഷ്ട്രീയ എതിരാളികൾ മാത്രമല്ല, മലയാള മാധ്യമ പ്രഭുക്കന്മാരും സോ കോൾഡ് ഫെമിനിസ്റ്റുകളും  വരെയുണ്ടെന്ന് പറയാതെ വയ്യ !!!

ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്‌തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട കത്ത്‌ വിവാദത്തിൽ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ

 

Signature-ad

ഇങ്ങനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ലെന്നും, ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ലെന്നും നഗരസഭ വ്യകതമാക്കി. മേയർ സിപിഐ എം ജില്ലാ സെക്രട്ടറിക്ക്‌ നിയമനം നടത്തുന്നതിനായി കത്ത്‌ നൽകി എന്ന വാർത്തകളിലാണ്‌ നഗരസഭയുടെ പ്രതികരണം.

മേയർ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ്  കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ  മാത്രമേ കണ്ടെത്താനാകൂ. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്. ഇത്തരത്തിൽ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാൻ ചിലർ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു. ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവർ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.

 

 

ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ  നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നത്. മാത്രവുമല്ല  ഇങ്ങനൊരു ആക്ഷേപം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഈ തസ്‌തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചതായി വിശദീകരണക്കുറിപ്പിൽ അറിയിച്ചു.

Back to top button
error: