NEWS

സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായ ഇരുപത്തിമൂന്നുകാരി വിദ്യാര്‍ഥിനിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: പരസ്പര സമ്മതപ്രകാരമുള്ള ബന്ധത്തെ തുടര്‍ന്ന് സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായ ഇരുപത്തിമൂന്നുകാരിയായ എം.ബി.എ വിദ്യാര്‍ഥിനിയുടെ 27 ആഴ്ച്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി.

കുഞ്ഞിന് ജന്മം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശത്തില്‍ നിയന്ത്രണങ്ങളില്ലെന്നും അത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് വി.ജി അരുണ്‍ വ്യക്തമാക്കി.

ആര്‍ത്തവം കൃത്യമല്ലാത്തതിനാല്‍ ഗര്‍ഭിണിയാണെന്ന സംശയം ഉണ്ടായിരുന്നില്ല. സഹപാഠി തുടര്‍പഠനത്തിനായി വിദേശത്തേക്കുപോയിരുന്നു. തുടര്‍പഠനത്തെയും മാനസിക ആരോഗ്യത്തെയും ബാധിക്കും എന്നത് കണക്കിലെടുത്താണ് യുവതി ഗര്‍ഭച്ഛിദ്രം നടത്താന്‍ കോടതിയെ സമീപിച്ചത്.

Signature-ad

അതേസമയം പുറത്തെടുക്കുന്ന സമയത്ത് ശിശുവിന് ജീവനുണ്ടെങ്കില്‍ എറ്റവും മികച്ച പരിരക്ഷ ആശുപത്രി അധികൃതര്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

 

ഗര്‍ഭം 24 ആഴ്ച പിന്നിട്ടതിനാല്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമപ്രകാരം അലസിപ്പിക്കാന്‍ ആശുപത്രികള്‍ തയാറായില്ല. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.

Back to top button
error: