NEWS

മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കള്ളനോട്ടുകള്‍ കണ്ടെത്തി

ലപ്പുറം : മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കള്ളനോട്ടുകള്‍ കണ്ടെത്തി. 500 രൂപയുടെ കെട്ടുകണക്കിന് കള്ളനോട്ടുകളാണ് തോട്ടിലെ വെള്ളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ചില നോട്ടുകള്‍ കത്തിച്ച നിലയിലാണ്. ഒരേ സീരിയല്‍ നമ്ബറാണ് നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്.സ്വകാര്യ വ്യക്തിയുടെ കവുങ്ങ് തോട്ടത്തിലെ നീർത്തടത്തിലാണ് നോട്ടുകള്‍ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റ‍ര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: