ഭോപ്പാൽ: ടവേരയും ബസും കൂട്ടിയിടിച്ച് 2 കുട്ടികള്‍ ഉള്‍പ്പടെ 11 പേര് മരിച്ചു. മദ്ധ്യപ്രദേശില്‍ ബേതൂര്‍ ജില്ലയിലെ ജലാറിലാണ് സംഭവം.
മരിച്ചവരില്‍ 5 പുരുഷന്മാരും 4 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെടുന്നു.ടവേരയിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. ബസില്‍ ഡ്രൈവര്‍ ഒഴികെ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല.
മഹാരാഷ്ട്രയിലെ കലംബയില് നിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്.
തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം. ഡ്രൈവര്‍ ഉറങ്ങിയതോടു കൂടി നിയന്ത്രണം വിട്ട് ടവേര എതിര്‍വശത്തു നിന്നു വന്ന ബസില്‍ പോയി ഇടിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു.