NEWS

പ്രകൃതി ചൂഷണത്തിനെതിരെ ശരത്ചന്ദ്രൻ വയനാടിന്റെ “ദി ഷോക്ക് “

കഴിഞ്ഞ ചില വർഷങ്ങളിലായി കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പ്രളയവും ഉരുളപൊട്ടലുമടക്കമുള്ള പ്രകൃതി ക്ഷോഭങ്ങൾക്ക് ഒരു പരിധി വരെ മനുഷ്യര്‍ തന്നെയാണ് കാരണം. പ്രകൃതിയിലെ പല ദുരന്തങ്ങള്‍ കാഴ്ചക്കാർക്ക് ആഘോഷമാകുമ്പോൾ അതിന്റെ കാഠിന്യം അനുഭവിക്കുന്നവർക്ക്, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് അതു ഒരിക്കലും മറക്കാനാകാത്ത മുറിവായി മാറും…
പ്രകൃതി ദുരന്തം വലിയ രീതിയിൽ ബാധിച്ച വയനാടിന്റ പശ്ചാത്തലത്തില്‍ ശരത്ചന്ദ്രൻ വയനാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ്
“ദി ഷോക്ക് “.


എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ മുനീർ ടി കെ, റഷീദ് എം പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പോൾ ബത്തേരി നിര്‍വ്വഹിക്കുകുന്നു. പിറന്ന മണ്ണിൽ തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഓർമ്മകൾ അലിഞ്ഞു ചേർന്ന ആ മണ്ണിനെ നെഞ്ചോട്‌ ചേർത്ത് അവരെ തേടിയലയുന്ന ഒരു പിതാവിന്റെ ജീവിതമാണ് ” ദി ഷോക്ക് ” എന്ന ചിത്രത്തില്‍ ശരത് ചന്ദ്രന്‍ വയനാട് ദൃശ്യവല്‍ക്കരിക്കുന്നത്. വയനാടിന്റെ പ്രിയ താരവും പ്രശസ്ത നടനുമായ അബു സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒപ്പം, അമേയ, ധനേഷ് ദാമോദർ,റിയാസ് വയനാട്, ലെന, സന്തോഷ്‌ കുട്ടീസ്,ഷീന നമ്പ്യാർ, മുനീർ, സിൻസി, മുസ്തഫ, ഷാജി,മാരാർ, ജയരാജ്‌ മുട്ടിൽ എന്നിവരും അഭിനയിക്കുന്നു.
ഷീമ മഞ്ചാന്റെ വരികൾക്ക് കുഞ്ഞിമുഹമ്മദ്‌ ഈണം പകർന്ന ഒരു ഗാനം ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

Signature-ad

അതി ജീവനത്തിന്റെ ഈ കാലത്ത് ഇനിയൊരു പ്രകൃതി ദുരന്തം കൂടി നമ്മുടെ നാടിനെ കീഴ്പ്പെടുത്താതിരിക്കാൻ പ്രകൃതി സംരക്ഷണത്തിന് നമ്മൾ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് “ദി ഷോക്ക് ” പറയുന്നത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് സംവിധായകൻ ശരത്ചന്ദ്രൻ വയനാട് പറഞ്ഞു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-താഹീര്‍ മട്ടാഞ്ചേരി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Back to top button
error: