NEWS

ലോകകപ്പ് ആരവം കേരളത്തിലും; കോഴിക്കോട് കുറുങ്ങാട്ടുകടവ് പുഴയുടെ നടുവിൽ ലയണല്‍ മെസ്സിയുടെ 30 അടി കട്ട് ഔട്ട്

കോഴിക്കോട് :ഖത്തര്‍ ലോകകപ്പ് ആരംഭിക്കാന്‍ ഇനി വെറും 19 ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ കോഴിക്കോടും ഫുട്ബോൾ ലഹരിയിൽ.
കൂറ്റന്‍ കട്ടൗട്ടുകളും ഫ്‌ളക്‌സ് ബോര്‍ഡുകളുമായി ആരാധകര്‍ കളം പിടിച്ചുതുടങ്ങി. പ്രധാനമായും അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ ആരാധകരാണ് രംഗത്തുള്ളത്. ഇംഗ്ലണ്ട്, ജര്‍മ്മനി, സ്‌പെയിന്‍, ഹോളണ്ട്, ഫ്രാന്‍സ് ടീമുകള്‍ക്കും ഇവിടെ നൂറുകണക്കിന് ആരാധകരുണ്ട്.

ഇപ്പോഴിതാ കോഴിക്കോട് ജില്ലയില്‍ ഒരു പുഴയുടെ നടുവില്‍ ആരാധകര്‍ സ്ഥാപിച്ച അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ കരുവട്ടൂര്‍ പഞ്ചായത്തിലെ പുല്ലാവൂര്‍ ഗ്രാമത്തില്‍ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലാണ് ലയണല്‍ മെസ്സിയുടെ 30 അടി കട്ട് ഔട്ട് സ്ഥാപിച്ചത്.

ചാത്തമംഗലം എന്‍ഐടിക്ക് സമീപം പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന്‍ കട്ടൗട്ട് ലോകമെമ്ബാടും ശ്രദ്ധ നേടുകയാണ്. മൂന്ന് ദിവസം മുമ്ബാണ് പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവില്‍ അര്‍ജന്റീനയുടെ നീലയും വെള്ളയും ജേഴ്സി ധരിച്ച്‌ നില്‍ക്കുന്ന, മെസ്സിയുടെ 30 അടിക്ക് മുകളില്‍ ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചത്. ഈ കട്ടൗട്ട് ഫോക്സ് സ്പോര്‍ട്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരിക്കുകയാണ്.

Signature-ad

ഇതിന് പുറമെ ഇപ്പോഴിതാ അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും പുള്ളാവൂരിലെ അര്‍ജന്റീന ആരാധകരും അവര്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടും ഇടംപിടിച്ചിരിക്കുകയാണ്.

 

 

ഇതിഹാസ താരം ഡീഗോ മറഡോണ എന്ന പ്രതിഭ മെക്സിക്കോ സിറ്റിയില്‍ കപ്പുയര്‍ത്തിയതിന് ശേഷം ലോകകപ്പിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തറില്‍ അര്‍ജന്റീന വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പുല്ലാവൂരിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍.

Back to top button
error: