കോഴിക്കോട്: താമരശ്ശേരിയില്‍ മുന്‍ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം 15 കാരി ആത്മഹത്യക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബസ് ജീവനക്കാരനായ മുന്‍ കാമുകനെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.
പതിനഞ്ചുകാരി കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓടിക്കൂടിയ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
പരുക്കേറ്റ കോടഞ്ചേരി സ്വദേശിയെയും പെണ്‍കുട്ടിയെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു