തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കിടെ വനിതാ ഡോക്ടര്‍ക്കുനേരെ ലൈംഗികാക്രമണം നടത്തിയ പ്രതിയെ നാലുനാള്‍ പിന്നിട്ടിട്ടും പിടികൂടാന്‍ കഴിയാതെ പോലീസ്.
ഏഴുപേരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയല്‍ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല. കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചു. അതേസമയം, കുറവന്‍കോണത്തെ വീട്ടില്‍ ശനിയാഴ്ചയും അതിക്രമം ഉണ്ടായി.
അജ്ഞാതന്‍ വീട്ടില്‍ കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ട് കേസിലും പ്രതി ഒരാളാണെന്നാണു നിഗമനം. പോലീസുകാരെയും ഷാഡോ പോലീസിനെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ഡി.സി.പി അജിത് കുമാറിന്റെ നേതൃത്യത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.