CrimeNEWS

മാഹിയില്‍നിന്ന് അട്ടപ്പാടിയിലേക്ക് മദ്യക്കടത്ത്; സി.പി.എം. പ്രവര്‍ത്തകനടക്കം പിടിയില്‍

പാലക്കാട്: മാഹിയില്‍നിന്ന് അട്ടപ്പാടിയിലേക്ക് മദ്യം കടത്തുന്ന സംഘത്തിലെ മൂന്നുപേരെ ചെര്‍പ്പുളശ്ശേരി പോലീസ് പിടികൂടി. സി.പി.എം. പ്രവര്‍ത്തകനായ സുരേഷ് ബാബു(മുത്തപ്പന്‍ ബാബു), പ്രമോദ്, അബ്ദുള്‍ ഹക്കീം എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് 268 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.

കഴിഞ്ഞദിവസം ചെര്‍പ്പുളശ്ശേരിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് സംഘം വലയിലായത്. മാഹിയില്‍നിന്ന് വന്‍തോതില്‍ മദ്യം വാങ്ങിയശേഷം ചെര്‍പ്പുളശ്ശേരിയില്‍ എത്തിക്കുകയും പിന്നീട് മദ്യനിരോധിത മേഖലയായ അട്ടപ്പാടിയില്‍ കൊണ്ടുപോയി ഉയര്‍ന്നവിലയ്ക്ക് വില്‍ക്കുന്നതുമാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Signature-ad

പരിശോധനയില്‍നിന്ന് രക്ഷപ്പെടാനായി പ്രതികള്‍ക്ക് എസ്‌കോര്‍ട്ടായി മറ്റുവാഹനങ്ങളും ഉണ്ടായിരുന്നു. മദ്യം കയറ്റിയ വാഹനത്തിന് മുന്നില്‍ ഇത്തരത്തില്‍ എസ്‌കോര്‍ട്ട് പോയ രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ സുരേഷ് ബാബു സി.പി.എം. ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും മുന്‍ സെക്രട്ടറിയുമാണ്.

 

Back to top button
error: