NEWS

എസ്.എന്‍.ഡി. പി യോഗം ശാഖാപ്രസിഡന്റിനെ വീട്ടില്‍ കയറി വെട്ടിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു

അടൂർ: പെരിങ്ങനാട് ചാലയില്‍ എസ്.എന്‍.ഡി. പി യോഗം ശാഖാപ്രസിഡന്റിനെ വീട്ടില്‍ കയറി വെട്ടിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു.
പെരിങ്ങനാട് ചാല പോളച്ചിറ കണ്ണന്‍ ( അഖില്‍-37) ആണ് പിടിയിലായത്. 2006ാം നമ്ബര്‍ ശാഖാ പ്രസിഡന്റ് ചാലയില്‍ പുത്തന്‍ വീട്ടില്‍ രാധാകൃഷ്ണനെ സെപ്തംബര്‍ 23 ന് പുലര്‍ച്ചെയാണ് വീട്ടില്‍ കയറി വെട്ടിയത് .
അടൂരില്‍ രാത്രികാല ഹോട്ടലില്‍ കാഷ്യറായി ജോലി നോക്കുന്ന രാധാകൃഷ്ണന്‍ വീട്ടിലെത്തി അടുക്കള വാതില്‍ തുറന്ന് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് വെട്ടേറ്റത്. സഹോദരനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ് അടൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് തിരവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിഞ്ഞിരുന്ന രാധാകൃഷ്ണന്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

Back to top button
error: