തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഉപ്പുതറ കാക്കത്തോട് മുകളേല്‍ ബിനു ശ്രീധരനാണ് അറസ്റ്റിലായത്.
ഇടുക്കിയിലെ പുല്ലുമേട്ടില്‍ ആണ് സംഭവം. പുല്ലുമേട്ടിലുള്ള ഏലത്തോട്ടത്തില്‍ പണിയെടുക്കുന്ന യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മേസ്തിരിപ്പണിക്കാരനായ ബിനു ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പുല്ലുമേട്ടില്‍ ഇറങ്ങുകയും അന്യസംസ്ഥാന യുവതി താമസിക്കുന്ന വീട്ടിലെത്തി വെള്ളം ചോദിക്കുകയുമായിരുന്നു.
തുടര്‍ന്ന്, വെള്ളം എടുക്കാന്‍ വീടിനുള്ളിലേക്ക് കയറിയ സമയം ബിനു പിന്നാലെയെത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
യുവതിയുടെ ബഹളം കേട്ട് സമീപത്ത് പണിയെടുത്തിരുന്ന തൊഴിലാളികള്‍ ഓടിയെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഉപ്പുതറ പൊലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.