കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടില്‍ വിനീതയാണ് (65) മരിച്ചത്.
പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്കു കൊണ്ടുവരുമ്പോള്‍ കലൂരില്‍ വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകിട്ട് 3.20നു കലൂര്‍ സിഗ്നലിനു മുന്നിലുള്ള യുടേണിലേയ്ക്കു തിരിയുന്നതിനു മുന്‍പു ബൈക്ക് മുന്നിലേക്കു ചാടിയതോടെയാണ് ആംബുലന്‍സ് മറിഞ്ഞത്. ആംബുലന്‍സ് നേരെയാക്കി നാട്ടുകാര്‍ വിനീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിനീതയുടെ ഭര്‍ത്താവ്: എം.ആര് നാരായണന്. മക്കള്‍: വിജീഷ്, സജീഷ്. മരുമക്കള്‍: വിദ്യ, ധന്യ.