NEWS

മന്‍മോഹന്‍ സിംഗ് മൗനിബാബയെന്ന് ബിജെപി കൗണ്‍സിലര്‍; പാലക്കാട് നഗരസഭയില്‍ കയ്യാങ്കളി

പാലക്കാട്: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ബിജെപി കൗണ്‍സിലര്‍ മൗനിബാബയെന്ന് വിളിച്ചതിന്റെ പേരില്‍ പാലക്കാട് നഗരസഭയില്‍ കയ്യാങ്കളി.

വിവാദ പരാമര്‍ശം ബിജെപി അംഗം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കൗണ്‍സില്‍ മീറ്റിംഗിനിടെയായിരുന്നു സംഭവം.

നഗരസഭാ വികസനത്തിന്റെ ഭാഗമായ മാസ്റ്റര്‍പ്ലാനിന് അംഗീകാരം തേടി കൊണ്ടുള്ള കൗണ്‍സില്‍ യോഗമാണ് പാലക്കാട് നഗരസഭയില്‍ ഇന്ന് നടന്നത്. യോഗത്തിനിടയിലെ ചര്‍ച്ചയിലായിരുന്നു ബിജെപി അംഗത്തിന്റെ വിവാദ പരാമര്‍ശം. മോദിക്ക് മുമ്ബ് പത്ത് വര്‍ഷം ഇന്ത്യ ഭരിച്ചിരുന്നത് മൗനി ബാബായായിരുന്നു എന്നായിരുന്നു അംഗം പറഞ്ഞത്.

Signature-ad

 

 

ഇതോടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ബിജെപി അംഗം തയ്യാറാകാത്തതാണ് കോണ്‍ഗ്രസ്- ബിജെപി അംഗങ്ങളുടെ കയ്യാങ്കളിയിലേക്ക് നയിച്ചത്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Check Also
Close
Back to top button
error: