NEWS

പെണ്ണിന്റെ മൊഞ്ച് മേനിയിലെ പൊന്നല്ല: വിദ്യാഭ്യാസവും സംസ്‌കാരവുമാണ്


കേരളത്തില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം ആര്‍ഭാടമായി നടത്തിക്കൊടുക്കുന്ന മാതാപിതാക്കളെ കാത്ത് കല്യാണപ്പിറ്റേന്നു മുതല്‍ കാത്തിരിക്കുന്ന കുറേ ബാധ്യതകളുണ്ട്. കല്യാണം ഗംഭീരമായി എന്ന് തോളില്‍ തട്ടി അഭിനന്ദിക്കുന്നവരില്‍ ആരും ആ ബാധ്യതയുടെ പങ്ക് പറ്റാന്‍ വരാറുമില്ല. ഓരോ കല്യാണം കഴിയുമ്പോഴും പെണ്‍വീട്ടുകാരില്‍ പലരും വലിയ കട ബാധ്യതകളിലേക്ക് പോവാറുണ്ട്. ആവശ്യത്തിന് പൊന്നും കാശും കാറും കൊടുത്ത് മകളെ മറ്റൊരു വീട്ടിലേക്ക് അയക്കുന്ന ദൂര്‍ത്തിനെ പാടേ തിരസ്‌കരിക്കുകയാണ് ഇവിടൊരച്ചന്‍.

മൂവായിരം രൂപയുടെ വെള്ളി ആഭരണങ്ങള്‍ അണിയിച്ച് മകളുടെ നിക്കാഹ് നടത്തിയ മലപ്പുറം സ്വദദേശി ഷാഫി അലുങ്ങല്‍ പറയുന്നതിങ്ങനെയാണ്. എന്റെ മകളുടെ വിവാഹതത്തിന് ഒരു തരി സ്വര്‍ണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. പിതാവ് എന്ന നിലയില്‍ അവള്‍ക്ക് നല്ല വിദ്യാഭ്യാസവും സംസ്‌കാരവും പകര്‍ന്നു നല്‍കാനേ ശ്രദ്ധിച്ചുള്ളു. കേള്‍ക്കുമ്പോള്‍ വിപ്ലവാത്മകമെന്ന് തോന്നുന്ന ഈ തീരുമാനം ഷാഫി ഒറ്റ ദിവസം കൊണ്ട് സ്വീകരിച്ചതല്ല. വര്‍ഷങ്ങളുടെ അനുഭവവും അതിലൂടെ പഠിച്ച പാഠങ്ങളുമാണ് ആ അച്ചനെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.

Signature-ad

നമ്മുടെ നാട്ടില്‍ സാധാരണ കണ്ടു വരുന്ന കാഴ്ചയാണ് സമ്പത്തില്‍ ഉന്നതരായവര്‍ വലിയ ആര്‍ഭാടത്തിലും മക്കള്‍ക്ക് വലിയ സ്ത്രീധനം നല്‍കിയും കെട്ടിച്ചയക്കുന്ന കാഴ്ച. അവരുടെ ആഢ്യത്വം കാണിക്കാന്‍ ഇതുവഴി സാധിക്കുന്നു. എന്നാല്‍ പലപ്പോഴും സാധാരണക്കാരയ, സമ്പത്തില്‍ പിന്നോക്കം നില്‍ക്കുന്നവരായവര്‍ക്ക് അവര്‍ക്കൊപ്പമെത്താനോ തങ്ങളുടെ മക്കളുടെ സന്തോഷത്തിന് വേണ്ടിയോ കല്യാണം അത്തരത്തില്‍ വലിയ ആഘോഷമാക്കി മാറ്റേണ്ട ഒരു ഭാരം തലയില്‍ വന്നു വീഴുന്നു. മകളുടെ ശരീരത്തിലെ പൊന്നിന്റെ അളവ് കുറഞ്ഞാല്‍ ഭര്‍തൃവീട്ടില്‍ അവള്‍ തരംതാഴുമോ എന്ന ചിന്തയാണ് പല മാതാപിതാക്കളെയും കടം വാങ്ങിയും, കിടപ്പാടം പണയെപ്പെടുത്തിയും മക്കളുടെ കല്യാണം ആഘോഷമാക്കാനുള്ള തീരുമാനത്തിലേക്കെത്തിക്കുന്നത്. കല്യാണം കഴിഞ്ഞ മകള്‍ പടിയിറങ്ങിയാലും കല്യാണത്തിന്റെ ബാധ്യത വീണ്ടും തലയ്ക്ക് മുകളില്‍ നില്‍ക്കുന്ന സ്ഥിതിയാണ് പലയിടത്തും കണ്ട് വരുന്നത്. ഇത് വലിയൊരു പ്രശ്‌നമായി സമൂഹത്തില്‍ നിലനില്‍ക്കുന്നു

സഹോദരിമാരുടെ കല്യാണത്തിന്റെ ഉത്തരവാദിത്വം എന്റെ തലയില്‍ വന്നതോടെയാണ് ഈ സമ്പ്രദായത്തിന്റെ യഥാര്‍ത്ഥ മുഖം താന്‍ തിരിച്ചറിഞ്ഞതെന്ന് .ഷാഫി പറയുന്നു. തന്നെ സഹായിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതിലിത്താവരുടെ അവസഥ എന്തായിരിക്കുമെന്ന ചിന്തയിലാണ് ഇരുപത് വര്‍ഷം മുന്‍പേ കല്യാണ ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്ന് മനസിലാക്കിയത്. വര്‍ഷങ്ങളായി ഷാഫിയുടെ മനസറിയുന്ന കുടുംബം അദ്ദേഹത്തിന്റെ തീരുമാനത്തിനൊപ്പമായിരുന്നു. പെണ്‍മക്കള്‍ക്ക് വേണ്ടത് നല്ലത് വിദ്യാഭ്യാസവും സംസ്‌കാരവുമാണ്. അത് നേടിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനവുമുണ്ടെന്ന് ഷാഫി പറയുന്നു

ലോകത്ത് ഏറ്റവും മൂല്യമുള്ള വസ്തുവായി മാറാന്‍ മനുഷ്യന് സാധിക്കണം. ആഭരണമോ പണമോ ഒന്നും നല്‍കാതെ രണ്ട് വ്യക്തികളും അവരിലൂടെ രണ്ട് കുടുംബങ്ങളും ഒന്നാകുന്ന ലളിതമായ ചടങ്ങാവണം വിവാഹം. സ്ത്രീധന നിരോധന നിയമം നിലവിലുള്ള നാടായിട്ടും ഇപ്പോഴും പലയിടങ്ങളിലും ഒളിഞ്ഞു തെളിഞ്ഞു പല പേരുകളിലും ആ കച്ചവടം നടക്കുന്നുണ്ട്. ചെറുക്കനും പെണ്ണും സ്ത്രീധനം വേണ്ടെന്ന് തറപ്പിച്ച് പറയുന്ന കാലത്ത് മാത്രമേ ഈ കച്ചവടം എന്നന്നേക്കുമായി ഈ നാട്ടില്‍ നിന്നും ഒഴിഞ്ഞു പോകു

Back to top button
error: