NEWSWorld

യു.എ.ഇയില്‍ ടൂറിസ്റ്റുകളുടെ തിരക്കേറി, വിനോദസഞ്ചാര മേഖലയ്ക്ക് ഇത് കൊയ്ത്തു കാലം

ദുബൈ: യുഎഇയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകിക്കൊണ്ട് സന്ദര്‍ശക ബാഹുല്യം. രാജ്യത്ത് കാലാവസ്ഥാ മാറ്റം വന്നതോടെയാണ് കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത്. അടുത്തകാലത്തായി ഇന്‍ഡ്യ, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ സന്ദര്‍ശകരുമെത്തുന്നത്. ദിനംപ്രതി ആയിരക്കണക്കിനുപേര്‍ അബൂദബി, ദുബൈ, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍വഴി രാജ്യത്തെത്തുന്നുണ്ട്.

നവമി, വിജയദശമി, ദീപാവലി അവധിദിനങ്ങളില്‍ നോര്‍ത് ഇന്‍ഡ്യയില്‍ നിന്നുള്ളവരാണ് കൂടുതലെത്തിമിരുന്നത്. കേരളമടക്കം ദക്ഷിണേന്ത്യയില്‍നിന്ന് വിനോദസഞ്ചാരികള്‍ യുഎഇയിലെത്തുന്നുണ്ട്. വിനോദസഞ്ചാര മേഖലയ്ക്കിത് കൊയ്ത്തു കാലമാണെന്ന് ട്രാവല്‍ ഏജന്റുമാരും ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നു.

Signature-ad

ആഗോളഗ്രാമമായ ദുബൈ ഗ്ലോബല്‍ വില്ലേജ് ഇന്നലെ ആരംഭിച്ചു. കോവിഡിനുശേഷം കൂടുതല്‍ സന്ദര്‍ശകരെത്തുന്ന കാലമായതിനാല്‍ ഈ വര്‍ഷം ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകരുടെ വമ്പന്‍ തിരക്കുണ്ടാവുമെന്ന് ഉറപ്പാണ്. തൊട്ടടുത്ത ദുബൈ എക്‌സ്‌പോ വേദി സന്ദര്‍ശിക്കാനും ഇന്‍ഡ്യക്കാരും, മറ്റു വിദേശികളുമെത്തുന്നുണ്ട്. ഇന്‍ഡ്യന്‍ വിനോദസഞ്ചാരികളുടെ വരവ് യുഎഇയിലെ മനോഞ്ജമായ കാലമാണെന്നാണ് ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നത്.

Back to top button
error: