PravasiTRENDING

കൊവിഡ് പ്രതിസന്ധിയി​ൽ കുവൈത്ത് വിട്ടത് നാല് ലക്ഷത്തോളം പ്രവാസികൾ

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുവൈത്ത് വിട്ടത് 382,000 പ്രവാസികളെന്ന് കണക്കുകള്‍. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ 2.3 ശതമാനം വർധനയുണ്ടായി.

എന്നാല്‍ വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇത് ഇപ്പോഴും കുറവാണ്. 2019ലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനേക്കാൾ 11.4 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022ന്റെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം കുവൈത്തിലെ ജനസംഖ്യ വ്യത്യസ്തമായ തലത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ അത് 3.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നു.

Signature-ad

കുവൈത്തി പൗരന്മാരുടെ വളർച്ചാ നിരക്കിൽ വ്യത്യാസമൊന്നും വന്നിട്ടില്ല. കഴിഞ്ഞ രണ്ടര വർഷത്തിലും വാർഷികാടിസ്ഥാനത്തിൽ രണ്ട് ശതമാനം എന്ന നിലയിലാണ് ജനസംഖ്യയിലെ കുവൈത്തി പൗരന്മാരുടെ വളർച്ചാ നിരക്ക്.‌‌ ലേബർ മാർക്കറ്റിൽ കഴിഞ്ഞ വർഷം കുവൈത്തി പൗരന്മാരുടെ തൊഴിൽ നിരക്കിൽ ഗണ്യമായ വർധനയുണ്ടായി. സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ കൂടിയതാണ് ഇതിന്റെ കാരണം. രാജ്യത്തേക്ക് എത്തുന്നവരുടെ കാര്യത്തിൽ ഇന്ത്യക്കാരുടെ എണ്ണത്തിലാണ് ഏറ്റവും കുറവ് വന്നിട്ടുള്ളത്. വാർഷികാടിസ്ഥാനത്തിൽ‌ 15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. രണ്ടാമതുള്ളത് ഈജിപ്തിൽ നിന്നുള്ളവരാണ്.

Back to top button
error: