CrimeNEWS

കുപ്പിയില്‍ പടക്കം പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ യുവാവിനെ കുട്ടികള്‍ കുത്തിക്കൊന്നു

മുംബൈ: കുപ്പിക്കുള്ളില്‍ വച്ച് പടക്കം പൊട്ടിക്കുന്നത് തടഞ്ഞ യുവാവിനെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. മുംബൈ ശിവാജി നഗറിലാണ് സംഭവം. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുനില്‍ ശങ്കര്‍ നായിഡു(21)വാണ് മരിച്ചത്. ദീപാവലിക്ക് ചില്ല് കുപ്പിക്കുള്ളില്‍ വച്ച് പടക്കം െപാട്ടിക്കാന്‍ കുട്ടികള്‍ ശ്രമിച്ചു. ഇത് കണ്ട സുനില്‍ കുട്ടികളെ വിലക്കുകയും ശകാരിക്കുകയും ചെയ്തു. 12, 14, 15 വയസുള്ള കുട്ടികളെയാണ് ഇയാള്‍ വിലക്കിയത്.

ഇതോടെ കുട്ടികളും സുനിലും തമ്മില്‍ വാക്കേറ്റമായി. കുട്ടികള്‍ സംഘം ചേര്‍ന്ന് ഇയാളെ മര്‍ദിക്കാനും തുടങ്ങി. ഇതിനിടെ ഒരു കുട്ടി കത്തിയെടുത്ത് സുനിലിന്റെ കഴുത്തില്‍ കുത്തിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രണ്ടു കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്.

Signature-ad

 

Back to top button
error: