MovieNEWS

‘കാതല്‍’ തുടങ്ങി, ആദ്യ ദിവസം തന്നെ സെറ്റിലെത്തി ‘ലൂക്ക് ആന്റണി’ക്ക് ആശംസകളറിയിച്ച് ‘റോഷാക്ക്’ ടീം

   ‘കാതല്‍’ കൊച്ചിയിൽ തുടങ്ങി. മലയാളത്തിലെ താരരാജാവ് മമ്മൂട്ടിയും തമിഴകത്തെ നിത്യവസന്തം ജ്യോതികയും ഒന്നിയ്ക്കുന്ന ‘കാതലി’ന് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ‘ കാതൽ’ സെറ്റില്‍ ആദ്യ നാൾ തന്നെ മമ്മൂട്ടിക്ക് ചില അതിഥികള്‍ ഉണ്ടായിരുന്നു. മറ്റാരുമല്ല, സംവിധായകന്‍ നിസാം ബഷീര്‍ അടക്കമുള്ള ‘റോഷാക്കി’ലെ അണിയറക്കാരായിരുന്നു അത്. കോട്ടയം നസീര്‍, ജോര്‍ജ് തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു നിസാം ബഷീറിനൊപ്പം.

അതേസമയം, ‘റോഷാക്ക്’ മൂന്നാം വാരവും മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ തുടരുകയാണ്. കേരളത്തില്‍ 87 സ്‌ക്രീനുകളിലും ജിസിസിയില്‍ 58 സ്‌ക്രീനുകളിലും ചിത്രം നിലവില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ റോഷാക്ക്, സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. ‘ലൂക്ക് ആന്റണി’ എന്ന ഏറെ നിഗൂഢതകളുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. സമീര്‍ അബ്ദുൾ ആണ് രചന. ആദ്യ ദിനങ്ങളില്‍ത്തന്നെ ഗംഭീര പ്രതികരണങ്ങൾ നേടി ചിത്രം.

Signature-ad

അതേസമയം 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘കാതൽ.’ ജ്യോതികയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ പോസ്റ്ററിനൊപ്പം ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കാതലി’ന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം. വരുന്ന ഐഎഫ്എഫ്‌കെയിലാണ് ഈ ചിത്രത്തിന്റെ പ്രീമിയര്‍. അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് ‘കാതല്‍.’ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

Back to top button
error: