Month: March 2026

  • Breaking News

    ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം, ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? എംവി ​ഗോവിന്ദൻ

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പി കെ ശ്യാമളയെ നിർത്തുന്നതിന് എതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം ഉയരുന്ന വിമർശനത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ രം​ഗത്ത്. ഭാര്യാപദം ഇപ്പോൾ എങ്ങനെയാണ് പൊട്ടി മുളച്ചതെന്ന് സംസ്ഥാന സെക്രട്ടറി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചോദിച്ചു. താൻ ശ്യാമളയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അവർ പാർട്ടി പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവായിരുന്ന ശ്യാമള പല പദവികളും വഹിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് താനുമായുള്ള വിവാഹം. ഇപ്പോൾ സ്ഥാനാർത്ഥിയാകുമ്പോൾ മാത്രം ഭാര്യാപദം ഉയർന്നുവരുന്നത് എങ്ങനെയാണെന്നും ഗോവിന്ദൻ ചോദിച്ചു. മട്ടന്നൂരിൽ നിന്നും കെകെ ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതിൽ യോഗത്തിൽ ആരും ഒന്നും അഭിപ്രായപ്പെട്ടില്ല. അതേസമയം തന്നെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്തിട്ടുമില്ല. സമൂഹമാധ്യമങ്ങളിലെ പ്രചരണം ചില നേതാക്കൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം. അതേസമ.ം ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ വീണ്ടും ചിന്തിക്കേണ്ട കാര്യമില്ലെന്നതാണ് സിപിഐഎമ്മിന്റെ തീരുമാനം. ഇതിനിടെ ജി സുധാകരനെ അനുനയിപ്പിച്ച് കൂടെ നിർത്തണമെന്ന് യോഗത്തിൽ ചിലർ ആവശ്യപ്പെട്ടു. സുധാകരനുമായി സംസാരിച്ച്…

    Read More »
  • Breaking News

    യുഡിഎഫ് അധികാരത്തിൽ വന്നാൽ പിആർഡി ഉദ്യോഗസ്ഥർ മര്യാദയ്ക്ക് പെൻഷൻ പറ്റില്ലെന്ന് കെ. മുരളീധരൻ

    തിരുവനന്തപുരം: മുൻ യുഡിഎഫ് സർക്കാരിനെ വിമർശിച്ചുക്കൊണ്ടുള്ള പിആർഡി പരസ്യത്തിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ പിആർഡി ഉദ്യോഗസ്ഥർ മര്യാദയ്ക്ക് പെൻഷൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹത്തിന്‍റെ നിലപാട് ആദ്യം വ്യക്തമാക്കട്ടെയെന്നും മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്ന് മാത്രമേ ഇപ്പോൾ പറഞ്ഞിട്ടുള്ളൂവെന്നും മുരളീധരൻ പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടി പഴയപോലെയുള്ള കേഡർ പാർട്ടി അല്ലെന്നും അദ്ദേഹം പറഞ്ഞു. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി പൊങ്കാലയ്ക്ക് ശേഷം അതിവേഗത്തിൽ നടക്കാറുള്ള ക്ലീനിങ് ഇത്തവണ യഥാസമയം ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരപ്രദേശങ്ങളിൽ 30 മണിക്കൂറോളം വൈകിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ ഈ കാലതാമസം വലിയ വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.

    Read More »
  • Breaking News

    ജസ്‌ലിയയുടെ മരണം, പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ!! മുൻകൂർ ജാമ്യത്തിന് ശ്രമവുമായി ഡോ. സിറിയക്ക്, എതിർത്ത് റിപ്പോർട്ട് നൽകും- പ്രത്യേക അന്വേഷണസംഘം

    അങ്കമാലി: അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോർജ് മുൻകൂർ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് പുതിയ നീക്കം. മുൻകൂർ ജാമ്യത്തെ എതിർത്ത് റിപ്പോർട്ട് നൽകുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോ വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാർട്ട് ടൈം ദോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ…

    Read More »
  • Breaking News

    ‘പൊങ്കാലയ്ക്ക് ശേഷം പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നു, സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും‘ – മന്ത്രി വി ശിവൻകുട്ടി; ‘സിപിഎം രാഷ്ട്രീയം കളിക്കുന്നു‘- മേയർ

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി വാക്കുതർക്കം രൂക്ഷമാവുകയാണ്. പൊങ്കാലയ്ക്ക് ശേഷം പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണെന്നും എന്താണ് സംഭവിച്ചെന്നതിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി. ചിലയാളുകൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു, മാധ്യമങ്ങളിൽ വാർത്ത കണ്ടു. സർക്കാരിന് എല്ലാ ജോലിയും ചെയ്യാൻ ഉത്തരവാദിത്വം ഉണ്ട്. അക്കാര്യത്തിൽ തർക്കത്തിന് വരേണ്ട. ഏതെല്ലാം കാര്യങ്ങളിൽ ഇടപെടണമെന്ന് സർക്കാരിന് ബോധ്യം ഉണ്ട്. സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടോ എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. പൊങ്കാല കഴിഞ്ഞിട്ടും . അതിനിടെ, മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രതികരണത്തിന് മറുപടിയുമായി മേയർ വിവി രാജേഷ് രം​ഗത്തെത്തി. കാര്യങ്ങൾ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്നും സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്നും മേയർ പറഞ്ഞു. 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും. കോർപ്പറേഷൻ ഭംഗിയായി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും വിവി രാജേഷ് പ്രതികരിച്ചു. നഗരത്തിലെ മാലിന്യ…

    Read More »
  • Breaking News

    ചികിത്സാപ്പിഴവ്, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി; ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറിനുള്ളിൽ വച്ച് തുന്നിക്കെട്ടി

    തിരുവനന്തപുരം:സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയതായാണ് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവ് ആരോപണം. മേനംകുളം സ്വദേശിനി ഷീബ പ്രമോദിൻ്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്. അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയത്. 2025 ഡിസംബർ 3നാണ് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടന്നത്. ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിൻ്റെ ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ മുറിവിൻ്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്കുവന്നു. ഇതോടെയാണ് വയറിനുളളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് സിഎസ്ഐ മിഷൻ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു. മൂന്ന് മാസത്തോളം കഠിനമായ വേദന സഹിക്കുകയായിരുന്നുവെന്ന് ഷീബ പറയുന്നു. ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

    Read More »
  • Breaking News

    ധൈര്യം, ഇന്ധനം, മാറ്റം… ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, രാവിലെ 11.01ന്

    ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും കാത്തിരിപ്പിനും ആരാധകരുടെ വർദ്ധിച്ചുവരുന്ന ആവേശത്തിനും ശേഷം, രൺവീർ സിങ്ങിന്റെ ധുരന്ധർ പ്രതികാരത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ 2026 മാർച്ച് ഏഴിന് 11.01 AM ന് പുറത്തു വിടും. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, ചരിത്രത്തിൽ അജ്ഞാതരായ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന വമ്പൻ സംഘർഷങ്ങളുടെ കഥയാണ് പറയുന്നത്. ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്. സിനിമാ വ്യവസായവും എക്സിബിറ്റർമാരും, രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരത്തിൽ വമ്പൻ പ്രതീക്ഷയാണ് പുലർത്തുന്നത്. ചിത്രത്തിന്റെ മഹാവിജയത്തിൽ സിനിമാ വ്യവസായം ഒന്നടങ്കം പന്തയം വെക്കുന്നതോടെ, ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരിക്കൽ കൂടി വാനോളം ഉയരുകയാണ്. ബി…

    Read More »
  • Breaking News

    ‘ഇസ്രയേലിനും മറ്റ് ശത്രുക്കൾക്കും അനുകൂല നിലപാടെടുത്ത് സംസാരിക്കുന്നവർ ഒന്ന് ഓർത്തോ, നിങ്ങളുടെ തല നെതന്യാഹുവിന്റേതിന് തുല്യം; കണ്ടാലുടൻ തീർത്തുകളയും – ഇറാൻ ജനതയ്ക്ക് ഐ ആർ ജി സി കമാൻഡറിന്റെ താക്കീത്

    ടെഹ്റാൻ: രൂക്ഷമായി തുടരുന്ന ഇറാൻ- യുഎസ്- ഇസ്രയേൽ സംഘർഷത്തിനിടെ, സ്വന്തം ജനതയ്ക്ക് നേരെ ഭീഷണി ഉയർത്തി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) കമാൻഡർ സലാർ അബ്നൂഷ്. ഇറാൻ ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയും ശത്രുരാജ്യങ്ങളെ പിന്തുണയ്ക്കുന്നവർക്കെതിരെയും അതിശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഐ ആർ ജി സി കമാൻഡറും എംപിയുമായ സലാർ അബ്നൂഷ് നല്കിയ താക്കീത്. ഇറാൻ ദേശീയ ടെലിവിഷനിലൂടെയായിരുന്നു ഈ സൂചന നല്കിയത്. ഇസ്രയേലിനെയോ മറ്റ് ശത്രുക്കളെയോ അനുകൂലിച്ച് സംസാരിക്കുന്നവർ ഇസ്രയേലിന്‍റെ പക്ഷത്താണെന്നും അവരുടെ തല നെതന്യാഹുവിന്‍റേതിന് തുല്യമാണെന്നും ഐ ആർ ജി സി കമാൻഡർ പറഞ്ഞു. അങ്ങനെയുള്ളവരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ഐ ആർ ജി സി കമാൻഡർ മുന്നറിയിപ്പ് നൽകി. “നിങ്ങളുടെ മക്കളെ നിയന്ത്രിക്കുക! അവർ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ പിന്നീട് ഞങ്ങളെ കുറ്റപ്പെടുത്തരുത്” എന്നാണ് ഐ ആർ ജി സി കമാൻഡർ രക്ഷിതാക്കളോട് പറഞ്ഞത്. അതേസമയം പോരാട്ടം ഒരാഴ്ച പിന്നിടുമ്പോഴും ഉടനെയൊന്നും അവസാനിക്കുന്നില്ലെന്ന…

    Read More »
  • Breaking News

    ‘ഇറാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ക്യൂബ; ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരും’- ട്രംപ്

    വാഷിങ്ടൺ: ഇറാനിലെ യുഎസ് സൈനിക നടപടികൾ അവസാനിച്ചാൽ തന്റെ ഭരണകൂടം ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘അവിടെ സംഭവിക്കുന്നത് അത്ഭുതകരമാണ്. ഇറാനിലേത് ആദ്യം പൂർത്തിയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, മിഡിൽ ഈസ്റ്റിലെ സംഘർഷം ശമിച്ചുകഴിഞ്ഞാൽ യുഎസ് വിദേശനയ മുൻഗണനകളിൽ മാറ്റം വരുത്തും.’ ട്രംപ് പറഞ്ഞു.മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ഫുട്‌ബോൾ ക്ലബ്ബിന്റെ ആഘോഷ പരിപാടിയിൽ വൈറ്റ് ഹൗസിൽ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ‘നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാൻ പോകുന്നു’വെന്ന് മിയാമിയിലെ ക്യൂബൻ പാരമ്പര്യമുള്ളവരോട് ട്രംപ് പറഞ്ഞു. ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരിക്കുന്നത്. യുഎസും ഇസ്രായേലി സൈന്യവും ‘ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത്’ തുടരുകയാണെന്ന് ട്രംപ് ഇറാനിലെ യുദ്ധം സംബന്ധിച്ച് പരാമർശിച്ചു. അക്കാര്യത്തിൽ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ‘അതിശയകരമായ പ്രവർത്തിക്കുന്നു’ എന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാന്റെ…

    Read More »
  • Breaking News

    അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് അവരുടെ ദുരന്തമായി തീരും; ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്‘: ഇറാനിയൻ വിദേശകാര്യ മന്ത്രി

    ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായുള്ള യുദ്ധം തീവ്രമാകുന്ന സാഹചര്യത്തിൽ, ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസ് സൈന്യം ഒരു കരയുദ്ധത്തിന് മുതിർന്നാൽ അത് അവർക്ക് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിനോ അമേരിക്കയുമായി നയതന്ത്ര ചർച്ചകൾക്കോ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അമേരിക്കൻ അധിനിവേശത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്” എന്നാണ് അരാഗ്ചി മറുപടി നൽകിയത്. യുദ്ധം തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നല്ല ഇതിനർത്ഥമെന്നും, മറിച്ച് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യുദ്ധത്തിൽ വിജയികളില്ലെന്നും നിയമവിരുദ്ധമായ ലക്ഷ്യങ്ങൾക്കെതിരെ പ്രതിരോധിക്കാൻ കഴിയുക എന്നതാണ് തങ്ങളുടെ വിജയമെന്നും ഇതാണ് ഇതുവരെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുമായി ഇനി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ…

    Read More »
  • Breaking News

    അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെ, ക്രീസിലേക്ക് പോകുമ്പോൾ തന്നെ താൻ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നു !! അവസാന ഓവറുകളിൽ ആരെങ്കിലും എൻറെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കിൽ അത് 160-175 വരെ എത്തുമായിരുന്നു, പരിഭ്രമത്തിലായിരുന്നു ഞാൻ, ബുമ്രയും അർഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയം- സൂര്യകുമാർ

    മുംബൈ: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 7 റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്കെത്തുമ്പോൾ, സന്തോഷം പങ്കുവെച്ച് നായകൻ സൂര്യകുമാർ യാദവ്. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാൻ കഴിയുന്നത് ഒരു വികാരമാണെന്ന് സൂര്യ പറഞ്ഞു. അതുപോലെ മത്സരശേഷം സംസാരിക്കവെ സഞ്ജു സാംസണിൻറെ ഇന്നിംഗ്‌സിനെയും ബൗളർമാരുടെ പ്രകടനത്തെയും സൂര്യ പ്രത്യേകം അഭിനന്ദിച്ചു. ക്രീസിലേക്ക് പോകുമ്പോൾ തന്നെ താൻ എന്താണ് ചെയ്യേണ്ടതെന്ന് സഞ്ജുവിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് സൂര്യ പറഞ്ഞു. ആദ്യ വിക്കറ്റ് വീണപ്പോഴും സഞ്ജു സമ്മർദ്ദത്തിന് വഴങ്ങാതെ ആക്രമിച്ചു കളിച്ചു. ടീമിന് ആവശ്യമായിരുന്നതും അതുതന്നെയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി സഞ്ജു നടത്തുന്ന കഠിനാധ്വാനത്തിൻറെ ഫലമാണിത്. അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെയായിരുന്നുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. ശിവം ദുബെയെ നാലാം നമ്പറിൽ അയച്ചത് ആദിൽ റഷീദിനെ നേരിടാനാണെന്നും സൂര്യ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ താൻ സെഞ്ചുറിയോ അർധസെഞ്ചുറിയോ നേടിയിരുന്നെങ്കിലും ഇംഗ്ലണ്ടിനെതിരെ ദുബെ നാലാം നമ്പറിൽ ഇറങ്ങുമായിരുന്നു. അതേസമയം മത്സരത്തിൻറെ അവസാന…

    Read More »
Back to top button
error: