Month: March 2026
-
ഖാർഗ് ദ്വീപ് ഇറാന് നട്ടെല്ലെങ്കിൽ ചൈനയുടെ ഹൃദയം; യുഎസിന്റെ ഓരോ ആക്രമണവും കൊള്ളുന്നത് ചൈനയുടെ കവിളിൽ
ബെയ്ജിംഗ്: ഇറാൻ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണം ചൈനയെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. രാജ്യത്തെ ഇന്ധന വില മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറാന്റെ ‘കിരീട രത്നം’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ച ദ്വീപിൽ യുഎസ് ബോംബാക്രമണം നടത്തുകയുണ്ടായി. പ്രധാനമായും ഇറാന്റെ സൈനീക കേന്ദ്രങ്ങൾ ഉന്നമിട്ടയിരുന്നു ആക്രമണം. എണ്ണക്കയറ്റുമതി സൗകര്യങ്ങൾ ഒഴിവാക്കപ്പെട്ടു, എന്നാൽ ഇപ്പോഴിതാ,ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിൽ ഇറാൻ ഇടപെട്ടാൽ അത് നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഇറാന്റെ തീരത്ത് നിന്ന് ഏകദേശം 21 മൈൽ (33 കിലോമീറ്റർ) അകലെയുള്ള ഖാർഗെന്ന ചെറിയ പവിഴപ്പുറ്റ് ദ്വീപ് ഇറാന്റെ മിക്കവാറും എല്ലാ എണ്ണ കയറ്റുമതിയും കടന്നുപോകുന്ന പ്രാഥമിക ടെർമിനലാണ്. യുദ്ധം ആരംഭിച്ചതിനുശേഷം ഇറാൻ 13.7 ദശലക്ഷം ബാരലുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്, അടുത്തിടെ ഖാർഗിൽ ഒന്നിലധികം ടാങ്കറുകൾ കയറ്റുന്നത് കണ്ടതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്ന്…
Read More » -
Breaking News
യുദ്ധം അവസാനിപ്പിക്കാനുള്ള ഏതൊരു നീക്കവും സ്വാഗതം ചെയ്യുന്നു: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി
ടെഹ്റാൻ: യുദ്ധത്തിന് പൂർണ വിരാമം ഉണ്ടാക്കുന്ന ഏത് ഉദ്യമത്തെയും ഇറാൻ സ്വാഗതം ചെയ്യുന്നുവെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. പശ്ചിമേഷ്യൻ രൂക്ഷമായ യുദ്ധസാഹചര്യം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടയിലാണ് അരാഗ്ചിയുടെ പ്രസ്താവന. ഇസ്രയേലുമായുള്ള ഇപ്പോഴത്തെ യുദ്ധത്തിൽ തങ്ങൾ അയൽരാജ്യങ്ങളിലെ യാതൊരു സാധാരണക്കാരെയും താമസസ്ഥലങ്ങളെയും ലക്ഷ്യമിട്ടിട്ടില്ലെന്നും ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേലായിരിക്കാമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. യുഎഇയിൽ നിന്ന് യുഎസ് ആക്രമണം നടത്തിയതായി നേരത്തെ ഇറാൻ പറഞ്ഞിരുന്നു. ഷാഹെദ്-136 ഡ്രോണിന്റെ പുനർനാമകരണം ചെയ്ത പതിപ്പായ ലൂക്കാസ് ഉപയോഗിച്ച് യുഎസ് അനാവശ്യമായ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ ആരോപിക്കുകയും ചെയ്തു. ഗൾഫ് മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഈ ഡ്രോണുകൾ ഉപയോഗിച്ച് ഇറാനെ മനഃപൂർവം കുടുക്കാൻ ഉപയോഗിക്കുന്നു എന്ന് അരാഗ്ചി ആരോപിച്ചു. തുർക്കി, കുവൈത്ത്, ഇറാഖ് തുടങ്ങിയ അയൽരാജ്യങ്ങളിലെ നിരവധി സംശയാസ്പദമായ ആക്രമണങ്ങളെ അരാഗ്ചി ചൂണ്ടിക്കാട്ടി. അസർബൈജാനും ഇറാനുമായുള്ള ബന്ധം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രയേൽ ആണെന്നും അരാഗ്ചി ആരോപിച്ചു. അതുപോലെ, സൗദി അറേബ്യയിലെ ഇറാൻ അംബാസഡർ അലിറെസ ഇനായത്തി…
Read More » -
Breaking News
കേരളം പുതുച്ചേരി, അസം ഏപ്രിൽ 9ന് പോളിങ് ബൂത്തിലേക്ക്, തമിഴ്‌നാട്, ബംഗാൾ, ഏപ്രിൽ 23ന് !! വോട്ടെണ്ണൽ മേയ് 4ന്, കേരളത്തിൽ ആകെ വോട്ടർമാർ 2.70 കോടി,
തിരുവനന്തപുരം: കേരളം ഉൾപെടെ 3 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് നടക്കും. വോട്ടെണ്ണൽ അഞ്ച് സംസ്ഥാനങ്ങളിലും മേയ് നാലിനും നടക്കും. ഒറ്റഘട്ടമായിട്ടാവും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. കേരളത്തിൽ ആകെ വോട്ടർമാർ 2.70 കോടി വോട്ടർമാർ, 4.24 പുതിയ വോട്ടർമാർ, കേരളത്തിൽ ആകെ 30,471 പോളിങ് സ്റ്റേഷനുകളാണുള്ളത്. ആകെ മണ്ഡലങ്ങൾ- 824. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും eci net വെബ്സൈറ്റിൽ ലഭ്യമാകും. തമിഴ്‌നാട്, വെസ്റ്റ് ബംഗാളിൽ ഏപ്രിൽ 23നായിരിക്കും തെരഞ്ഞെടുപ്പ് മേയ് 4ന് തന്നെ വോട്ടെണ്ണൽ നടക്കും. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 2021ൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായിട്ടായിരുന്നു കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തിയത്. അതേസമയം കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. സിപിഎമ്മും കോൺഗ്രസും സിപിഐയും തിയതി പ്രഖ്യാപിച്ചയുടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ബിജെപി നാളെയോ മറ്റന്നാളോ പട്ടിക പ്രഖ്യാപിക്കും.
Read More » -
Breaking News
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചയുടൻ സ്ഥാനാർത്ഥി പ്രഖ്യാപനം, മുസ്ലിം ലീഗുമായി ഒരു പ്രശ്നവുമില്ല, അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ല, സീറ്റ് വെച്ച് മാറുന്നതെല്ലാം അവസാന ഘട്ടത്തിൽ, എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്റിന്റെ കയ്യിൽ- വി ഡി സതീശൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്, മുസ്ലിം ലീഗുമായി പ്രശ്നങ്ങൾ ഒന്നുമില്ല. അവർ ഒരു സീറ്റും കൂടുതൽ ചോദിച്ചിട്ടില്ലയെന്നും സീറ്റ് വെച്ച് മാറുന്നതെല്ലാം അവസാന ഘട്ടത്തിലാണെന്നും വിഡി സതീശൻ പറഞ്ഞു. അതുപോലെ എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് കെ സുധാകരന്റെ കാര്യത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ഇന്നാണ് ബംഗാള്‍ എസ്‌ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന സമയം. ഇതിന് പിന്നാലെ തീയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
Read More » -
Breaking News
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന്, വാർത്താ സമ്മേളനം വൈകുന്നേരം 4ന്
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. അതേസമയം ബംഗാൾ എസ്‌ഐആറിൽ അപ്പീൽ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ഇതിന് പിന്നാലെ തീയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതിയാണ് ഇന്ന് പ്രഖ്യാപിക്കുക. കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഒറ്റത്തവണയായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. വിഷു, വേനൽ എന്നിവ പരിഗണിച്ച് കേരളത്തിൽ ഏപ്രിൽ 15നും 30നും ഇടയിൽ വോട്ടെടുപ്പ് നടന്നേക്കും. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളിൽ ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. അസമിൽ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.
Read More » -
Breaking News
വിജയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം തരാം, മത്സരിക്കാൻ 80 സീറ്റുകളും ‘ ബിജെപി ; തൃപ്തിയാകാതെ ടിവികെ
വിജയ്ക്ക് തമിഴ്നാട്ടിലുടനീളമുള്ള വലിയ ആരാധകവൃന്ദത്തെ വോട്ടാക്കി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നേരിയ വോട്ട് വ്യത്യാസങ്ങൾ പോലും വിജയപരാജയങ്ങൾ തീരുമാനിക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ, വെറും രണ്ട് ശതമാനം വോട്ടുകൾക്ക് പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ടിവികെയെ എൻഡിഎ പാളയത്തിൽ എത്തിക്കുന്നതിലൂടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നാണ് പാർട്ടി തന്ത്രജ്ഞർ വിശ്വസിക്കുന്നത്. അതേസമയം, ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിൽ വിജയ്‌യുടെ അടുത്ത അനുയായികൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു സ്വതന്ത്ര ബദലായി പാർട്ടി വളരണമെന്നാണ് ഇവരുടെ അഭിപ്രായം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു ദേശീയ പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടുന്നത് പാർട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചേക്കാമെന്നും, ഒരു പുതിയ രാഷ്ട്രീയ ശക്തി എന്ന പ്രതിച്ഛായ ഇല്ലാതാക്കുമെന്നും ഉപദേശകർ ഭയപ്പെടുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം തമിഴ്‌നാട്ടിൽ വലിയ ചർച്ചകൾക്കാണ് ടിവികെ തുടക്കമിട്ടിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം വിജയ്‌യുമായി നേരിട്ട് ആശയവിനിമയം നടത്താൻ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഡിഎംകെയെ രാഷ്ട്രീയശത്രുവായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും…
Read More » -
Breaking News
‘ ഇന്ന് ഞാൻ ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവൽ കൊണ്ട്; പലർക്കും അത്ഭുതമായി തോന്നാമെങ്കിലും അതാണ് സത്യം ‘: വിതുമ്പി കെ. സുധാകരൻ
കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് കാപ്പാടൻ രമേശന്റെ അനുസ്മരണ ചടങ്ങിൽ അതി വൈകാരികമായി ഓർമ്മകൾ പങ്കിട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽ തന്നെ സംരക്ഷിക്കുകയും താങ്ങായി നിൽക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടൻ രമേശനെന്ന് അദ്ദേഹം അനുസ്മരിച്ചു. താൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവൽ കൊണ്ടാണെന്നും അത് പലർക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു. സാധാരണയായി സിപിഎമ്മിനെതിരെയുള്ള പ്രസംഗങ്ങളിൽ ആവേശത്തോടെ സംസാരിക്കാറുള്ള സുധാകരൻ, ഇത്തവണ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ഓർമ്മകൾക്ക് മുന്നിൽ വാക്കുകൾ കിട്ടാതെ വികാരാധീനനാവുകയായിരുന്നു. കണ്ണൂരിലെ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ കാപ്പാടൻ രമേശനെപ്പോലെയുള്ള നിരവധി പ്രവർത്തകരുടെ നിസ്തുലമായ സേവനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ച നേതാവായിരുന്നു രമേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ വൈകാരിക പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള തന്റെ താല്പര്യം സുധാകരൻ…
Read More » -
Breaking News
2024 ലേത് വെറും ട്രെയിലർ, അടുത്ത തവണ തോക്കു ചൂണ്ടുന്നത് തിരുനെറ്റിക്കു തന്നെയായിരിക്കും!! റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി, ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ… ‘ടറ്റീരീ’ ഗാനത്തിലെ വരികൾ സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗികവൽക്കരിക്കുന്നുവെന്ന് ആരോപണം
ടട്ടീരി’ ഗാനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ പ്രശസ്ത റാപ്പറും ഗായകനുമായ ബാദ്ഷായ്ക്ക് വധഭീഷണി ഉയർന്നതായി റിപ്പോർട്ട്. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്ന് പറയുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ബാദ്ഷായ്ക്കെതിരെയുള്ള ഭീഷണി വൈറലായി. തങ്ങളുടെ ശക്തി തെളിയിക്കുന്നതിനായി 2024-ൽ ബാദ്‌ഷായുടെ ഉടമസ്ഥതയിലുള്ള ചണ്ഡീഗഡിലെ ഒരു ക്ലബ്ബിന് പുറത്ത് നടന്ന സ്ഫോടനം വെറുമൊരു “ട്രെയിലർ” മാത്രമായിരുന്നുവെന്നും അടുത്ത തവണ നേരിട്ട് നെറ്റിക്കുതന്നെ വെടിവെക്കുമെന്നും സംഘം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് ബാദ്ഷാ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. വൈറൽ സന്ദേശത്തിൽ പറയുന്നതനുസരിച്ച് ഹരിയാനയിലെ പാനിപറ്റൽ വെസ്റ്റേൺ യൂണിയൻ ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഒരു ഓഫീസിൽ നടന്ന വെടിവെപ്പ് സംഭവവും സംഘത്തിൻ്റെ നിർദ്ദേശപ്രകാരം നടത്തിയതാണെന്ന് അവകാശപ്പെടുന്നു. അമേരിക്കയിൽ നിന്ന് റൺദീപ് മാലിക്, അനിൽ പണ്ഡിത് എന്നിവർ നിർദ്ദേശം നൽകിയതായും പോസ്റ്റിൽ ആരോപിക്കുന്നു. ഹവാല വഴി വിദേശത്തേക്ക് പണം അയക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതാണെന്നും മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതിനാൽ ആക്രമണം നടത്തിയെന്നും സന്ദേശത്തിൽ പറയുന്നു.…
Read More » -
Breaking News
‘യുഎസിനെ ആക്രമിക്കാൻ ഇറാന് അവകാശമുണ്ട്; പക്ഷേ, ഗൾഫ് രാജ്യങ്ങളോടു വേണ്ട‘ : ഹമാസ്
കെയ്‌റോ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടി നൽകാനുള്ള അവകാശം ഇറാനുണ്ടെന്നും എന്നാൽ, അയൽ രാജ്യങ്ങളെ ലക്ഷ്യമിടരുതെന്നും ഹമാസിന്റെ ആഹ്വാനം. പലസ്തീൻ വിഷയത്തിൽ ഹമാസിനെ അനുകൂലിക്കുന്ന രാജ്യമാണ് ഇറാൻ. നിലവിലെ യുദ്ധസാഹചര്യത്തിൽ ആദ്യമായാണ് ഹമാസ് പരസ്യ പ്രതികരണം നടത്തുന്നത്. യുദ്ധസമയത്ത് ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ആക്രമണത്തോട് പ്രതികരിക്കാനുള്ള ഇറാന്റെ അവകാശം അംഗീകരിക്കുമെങ്കിലും അയൽ രാജ്യങ്ങളെ ലക്ഷ്യമിടരുതെന്ന് ഇറാനിലെ നമ്മുടെ സഹോദരങ്ങളോട് ആവശ്യപ്പെടുന്നുവെന്നായിരുന്നു ഹമാസിന്റെ പ്രസ്താവന. മേഖലയിലെ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുദ്ധം ഉടൻ നിർത്താനും ഹമാസ് ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുന്നതിനായി ലെബനനിലെ ഇറാൻ സഖ്യകക്ഷിയായ ഹിസ്ബുള്ള മാർച്ച് 2 ന് ഇസ്രായേലിന് നേരെ വെടിയുതിർത്തു. അതിനുശേഷം ഇസ്രായേൽ ലെബനനെ ആക്രമിക്കുകയും ഹിസ്മുള്ളയെ ലക്ഷ്യമിടുകയും ചെയ്തു. യെമനിലെ ഇറാൻ അനുകൂല ഹൂത്തികളും ടെഹ്‌റാനുമായി ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Read More » -
Breaking News
പുരാണങ്ങളും ചരിത്രവും കോര്‍ത്തിണക്കിയ ചിത്രം നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ “നമോ രേ” ഗാനം പുറത്ത്. ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ആണ് പുറത്തു വന്നിരിക്കുന്നത്. ഗാനത്തിന്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് രാജീവ് എൻ കൃഷ്ണയും, ഗാനം ആലപിച്ചത് അരുണ മേരി ജോർജുമാണ്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ഭക്തി, വിശ്വാസം, പ്രതിരോധം എന്നീ വിഷയങ്ങളിലൂടെ പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കാനാണ് ഈ ഗാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹിന്ദുമതത്തിലെ ആദരണീയനായ ദേവനായ നാരായണനെ ആഘോഷിക്കുന്ന ഗാനമായാണ് “നമോ രേ” ഒരുക്കിയിരിക്കുന്നത്. പരമ്പരാഗതവും സമകാലികവുമായ സംഗീത ശൈലികൾ സംയോജിപ്പിച്ച് ആണ് ജുനൈദ് കുമാറും ആഭെയും ഈ ഗാനം സൃഷ്ടിച്ചിരിക്കുന്നത്.…
Read More »